ഗവണ്‍മെന്റ് പ്ലീഡര്‍ കടന്നുപിടിച്ചെന്ന് യുവതി; പോലീസ് കള്ളക്കേസ് എടുത്തതാണെന്ന് ആരോപണം

Dhanesh-Mathew

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ യുവതി രംഗത്ത്. തന്നെ മാഞ്ഞൂരാന്‍ കടന്നു പിടിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. എന്നാല്‍, യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാഞ്ഞൂരാന്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തതാണെന്നും പറയുന്നുണ്ട്.

അതേസമയം, പ്രതിയുടെ വീട്ടുകാര്‍ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു പറയുന്നത് അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറയുന്നു. സര്‍ക്കാര്‍ അഭിഭാഷകനെ കള്ളക്കേസില്‍ പെടുത്തിയെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും കൊച്ചി സിറ്റി പൊലീസ് വിശദീകരിച്ചു. പൊലീസിന്റെ മേല്‍ കുറ്റം ചാരി രക്ഷപ്പെടാനുള്ള ഗവണ്‍മെന്റ് പ്ലീഡറുടെ നീക്കമാണ് ഇതോടെ പൊളിയുന്നത്. ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ വഴിയില്‍വെച്ച് തന്നെ പരസ്യമായി കയറിപിടിച്ചുവെന്നാണ് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. വൈപ്പിന്‍ സ്വദേശിനയായ വീട്ടമ്മ തോപ്പുംപടി മജിസ്ട്രേട്ട് കോടതിയിലാണ് സിആര്‍പിസി 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. എന്നാല്‍ ആളുമാറിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ഗവണ്‍മെന്റ് പ്ലീഡര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.

പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നു പറഞ്ഞ് പൊലീസിന്റെ മേല്‍ കുറ്റം ചാരി രക്ഷപ്പെടാനായിരുന്നു ധനേഷ് മാത്യു മാഞ്ഞൂരാനും ജില്ലാ യുഡിഎഫ് നേതൃത്വവും ശ്രമിച്ചിരുന്നത്. ഇതിനുവേണ്ടി ധനേഷിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയെക്കൊണ്ട് ഒരു പ്രസ്താവനയില്‍ ഒപ്പുവപ്പിച്ചിരുന്നു. ഇതാണ് സത്യവാങ്മൂലമായി കോടതിയില്‍ ഹാജരാക്കി ജാമ്യം നേടിയത്. എന്നാല്‍ സത്യം തിരിച്ചറിഞ്ഞ യുവതി, തന്നെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ച് വാങ്ങിയതാണ് സത്യവാങ്മൂലമെന്ന് യുവതി സെന്‍ട്രല്‍ പൊലീസിനെ അറിയിച്ചു.

രണ്ടുദിവസം മുമ്പ് എറണാകുളം കോണ്‍വെന്റ് ജംഗ്ഷനിലാണ് സംഭവം. 14നാണ് അറസ്റ്റ് ചെയ്തത്. 14ന് രാത്രി ഏഴുമണിയോടെ കോണ്‍വെന്റ് ജംഗ്ഷനു സമീപമുള്ള ഉണ്ണിയാട്ട് ലെയ്നില്‍വച്ച്് ധനേഷ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ധനേഷിനെ, യുവതി ഒച്ചവച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പിച്ചത്. യുവതിയുടെ പരാതിയില്‍ ഐപിസി 354 പ്രകാരം ധനേഷിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.

Top