ടിപി സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ചില്ല; സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയാണെന്ന് ട്രിബ്യൂണല്‍

image

കൊച്ചി: സര്‍ക്കാര്‍ ചട്ടവിരുദ്ധമായാണ് തന്നെ ഡിജിപി സ്ഥാനത്തുനീക്കിയെന്ന ടിപി സെന്‍കുമാറിന്റെ പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിച്ചില്ല. ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ട്രിബ്യൂണല്‍ തള്ളുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവി എന്നത് നിര്‍ണ്ണായക പദവിയാണെന്നും ഈ പദവിയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

എന്നാല്‍, ശമ്പള സ്‌കെയിലില്‍ മാറ്റം വരുത്തരുത് എന്ന സെന്‍കുമാറിന്റെ ആവശ്യം ട്രിബ്യൂണല്‍ പരിഗണിച്ചിട്ടുണ്ട്. സെന്‍കുമാറിന്റെ കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നും പ്രത്യേക കമ്മറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കമ്മറ്റിയ്ക്ക് വ്യക്തിവിരോധമുണ്ടെന്ന് കരുതാനാകില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. അതേസമയം, വിഷയത്തില്‍ അഭിഭാഷകരുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് ടി.പി സെന്‍കുമാര്‍ പറഞ്ഞു.

Top