ഉദ്യോഗസ്ഥ പീഡനം, ജാതീയ അധിക്ഷേപം: സാക്ഷര കേരളത്തിലെ പോലീസ് ക്രിമിനലുകള്‍

കേരള പോലീസിന്റെ വികൃത മുഖം വെളിവാകുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നടന്നത്. മേലുദ്യോഗസ്ഥര്‍ കീഴിലുള്ളവരോട് കാണിക്കുന്ന അധികാര പ്രമത്തത വകുപ്പിന്റെ മുഖമുദ്രയാണ്. കീഴിലുള്ള ഉദ്യോഗസ്ഥനെ മനുഷ്യനെന്നുപോലും പരിഗണിക്കാതെ അടിമയായി കാണുന്ന വളരെയധികം കേസുകളാണ് പോലീസ് വകുപ്പില്‍ നിന്നുമാത്രം പുറത്ത് വന്നത്.
സേനയില്‍ ജാതീയ പീഡനവും നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. കണ്ണൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കെ രതീഷ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് സഹപ്രവര്‍ത്തകരുടെ ജാതീയ പീഡനം കാരണം രാജിവെച്ചത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ജോലിയില്‍ തുടരാനാവില്ലെന്ന് രതീഷ് പറഞ്ഞിരുന്നു. തനിക്ക് ജോലിചെയ്യാന്‍ മടിയുണ്ടായിരുന്നില്ലെന്നും എന്നാല്‍ അടിമയെപ്പോലെ പണിചെയ്യിക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അവധി ചോദിച്ചാല്‍ തരുന്ന അവസ്ഥ ഉണ്ടായിരുന്നില്ലെന്നും രതീഷ് പരാതിപ്പെട്ടിരുന്നു.

പൊലീസ് സേനയില്‍ 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥര്‍. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍ 9, 2015ല്‍ 5, 2016ല്‍ 13, 2017ല്‍ 14, 2018ല്‍ 2 ഉദ്യോഗസ്ഥര്‍ വീതമാണ് ജീവനൊടുക്കിയത്. 2018ലെ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്കൊപ്പം കുടുംബപ്രശ്‌നങ്ങളും ചേരുമ്പോഴാണ് ആത്മഹത്യകളുണ്ടാകുന്നതെന്നാണ് സേനയ്ക്കുള്ളിലെ സംസാരം. സേനയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ലെന്നു ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കുന്നു. എറണാകുളത്ത് എസ്‌ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദത്തെക്കുറിച്ചു പഠിക്കാന്‍ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

Top