അമ്മയുടെയും സുഹൃത്തിന്റെയും ബന്ധം ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തി: ഇഷ്ടികയ്ക്ക് തലയ്ക്കടിച്ചു

അമ്മയുടെയും സുഹൃത്തിന്റെയും ബന്ധം ചോദ്യം ചെയ്ത മകനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. ഇഷ്ടികയ്ക്ക് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. നോയിഡയില്‍ ഡ്രൈവര്‍ ആയ രവീന്ദര്‍ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വരുമ്പോള്‍ അമ്മയെ അരുതാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. ഇതേചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതോടെ അമ്മയും സുഹൃത്തും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് രവീന്ദറിന്റെ തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നു. രവീന്ദറിനെ ആക്രമിച്ച ശേഷം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി അജീത് ആംബുലന്‍സ് വിളിച്ചു.

ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിയായ രവീന്ദര്‍ പതക് ആണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കും അമ്മയുടെ സുഹൃത്ത് അജീതിനുമൊപ്പം ഡല്‍ഹിയില്‍ ഒരു വാടക ഫ്‌ളാറ്റിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ എത്തുമ്‌ബോള്‍ രവീന്ദര്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. ഡ്രൈവര്‍ ആണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തും മുന്‍പ് അമ്മ മകന്റെ മൃതദേഹം അസാദ്പുരയിലുള്ള മകളുടെ വീട്ടിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയി. എന്നാല്‍ മൃതദേഹത്തില്‍ അസ്വഭാവികത കണ്ട മകള്‍ ഇവരെ തിരിച്ച് ന്യൂ അശോക് വിഹാറിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരെ പോലീസ് പിടികൂടുകയും ചെയ്തു. ക്രൂരമായ കൊലപാതകം പുറത്തതായതോടെ ഞെട്ടിയിരിക്കുകയാണ് മകളും ബന്ധുക്കളും നാട്ടുകാരും.

Top