കാണാതായ വജ്ര വ്യാപാരിയുടെ മൃതദേഹം കണ്ടത്തി; കൊലപാതകമെന്ന് പോലീസ്, ഹിന്ദി സീരിയല്‍ നടി അറസ്റ്റില്‍

മുംബൈ: കാണാതായ വജ്ര വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ ഹിന്ദി സീരിയല്‍ നടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബര്‍ 28 മുതലാണ് രാജേശ്വര്‍ ഉഡാനി എന്ന വജ്ര വ്യാപാരിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്ത് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

റെയ്ഗഡ് ജില്ലയിലുള്ള കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈ കേസില്‍ ഹിന്ദി സീരിയല്‍ നടിയും മോഡലുമായ ദേവലീന ഭട്ടചാര്‍ജിയാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.മുന്‍ മന്ത്രി പ്രകാശ് മെഹ്തയുടെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന സച്ചിന്‍ പവാറാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നേരത്തെ ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന സസ്പെന്‍ഷനിലായ ദിനേഷ് പവാറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദിയില്‍ ശ്രദ്ധ നേടിയ സാഥ് നിഭാന സാഥിയ എന്ന സീരിയലിലെ ഗോപി ബഹു എന്ന വേഷത്തിലാണ് ദേവലീന ശ്രദ്ധിക്കപ്പെട്ടത്.

Latest
Widgets Magazine