അമ്മയേയും പെങ്ങളേയും മാനഭംഗപ്പെടുത്തിയയാളെ ഓട്ടൊഡ്രൈവര്‍ തെരുവില്‍ പരസ്യമായി വെട്ടിനുറുക്കിക്കൊന്നു

ഹൈദരാബാദ്: സ്വന്തം പെങ്ങളെയും അമ്മയെയും മാനഭംഗപ്പെടുത്തിയയാളെ ഓട്ടൊഡ്രൈവര്‍ തെരുവില്‍ പരസ്യമായി വെട്ടിനുറുക്കിക്കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ചാര്‍മിനാറിന് സമീപം ബുധനാഴ്ച്ചയാണ് ഓട്ടൊഡ്രൈവര്‍ കശാപ്പുകത്തി ഉപയോഗിച്ചു യുവാവിനെ വെട്ടിനുറുക്കിയത്. കണ്ട് നിന്ന ജനക്കൂട്ടം സംഭവദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

ഓട്ടോ റിക്ഷ ഡ്രൈവര്‍ അബ്ദുള്‍ ഖാജയാണു സുഹൃത്തും ഓട്ടൊ ഡ്രൈവറുമായ ഷക്കീര്‍ ഖുറേഷിയെ ക്രൂരമായി കൊലപ്പെടുത്തിയത്. വെട്ടുകൊണ്ടു നിലത്തുവീണ ഖുറേഷിയെ തൊട്ടടുത്തിരുന്നു ഖാജ ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. ഒരു ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ ഇടയ്ക്കു ഖാജയെ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീടു പിന്മാറി. ജനക്കൂട്ടത്തിനും ഒന്നും ചെയ്യാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖാജയെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഖാജയുടെ ഓട്ടൊറിക്ഷ ഖുറേഷിക്ക് വാടകയ്ക്കു കൊടുത്തിരുന്നു. ഇതിന്റെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ ഖുറേഷി, ഖാജയുടെ അമ്മയെയും സഹോദരിയെയും അപമാനിച്ചെന്നു പൊലീസ് പറഞ്ഞു.

Top