ഭക്ഷണത്തില്‍ കറി കുറഞ്ഞു; വിളമ്പിയയാളെ കുത്തിക്കൊന്നു

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ആറാട്ടുവഴിക്കടുത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഭക്ഷത്തിന്റെ കറിയെത്തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിന്റെ പേരില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒറീസ സ്വദേശി വിപിനാണ് (35) മരിച്ചത്. സംഭവത്തില്‍ ഒറീസ സ്വദേശി ബാല്യകുഞ്ഞിനെയും മറ്റു രണ്ടുപേരെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആഹാരം വിളമ്പിയപ്പോള്‍ ഒരാള്‍ക്ക് കറി കുറഞ്ഞുപോയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്് വിപിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ആംബുലന്‍സില്‍ വിപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top