ഭാര്യ കാമുകനൊപ്പം പോയി; ട്രെയിനിന് മുന്നില്‍ ചാടി ഭര്‍ത്താവ്, അധ്യപികയായ ഭാര്യയെ പോലീസ് പിടികൂടി

തിരുവനന്തപുരം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ അധ്യാപികയെ പോലീസ് പിടികൂടി. കഴിഞ്ഞ മാസം ഇവര്‍ ഒളിച്ചോടിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ശ്രമത്തിനിടയില്‍ കാല്‍പാദം നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.

ഭര്‍ത്താവ് നല്‍കിയ പരാതിയിന്മേലാണ് പോലീസ് അന്വേഷണം നടത്തിയത്. സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വന്നില്ല. തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്.

Latest
Widgets Magazine