ഗര്‍ഭഛിദ്രത്തിനിടെ യുവതി മരിച്ചു; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് കാമുകന്‍..പോലീസിനെ വലച്ച സംഭവമിങ്ങനെ..

മുസാഫര്‍നഗര്‍: ഗര്‍ഭഛിദ്രത്തിനിടെ യുവതി മരിച്ചു. കാമുകിയായ യുവതിയുടെ മൃതദേഹം കാട്ടില്‍ കളഞ്ഞ് കാമുകനും മുങ്ങി. ഒളിവില്‍ കഴിഞ്ഞ കാമുകനെ പോലീസ് പിടിച്ചു.

സംഭവമിങ്ങനെ: സെംപ്തംബര്‍ 18ന് ഉത്തര്‍പ്രദേശിലെ കുതുബംപൂര്‍ ഗ്രാമത്തിലെ കാട്ടില്‍ നിന്നും പോലീസ് മൃതദേഹം കണ്ടെത്തി. അസ്മിന്‍ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അസ്മിന്റെ കാമുകന്‍ ഹുസൈനിനെ പോലീസ് ചേദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ആണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മുസാഫര്‍നഗര്‍ സ്വദേശിയാണ് ഹുസൈന്‍.

ഇരുവരും ചേര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അസ്മിന്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് അസ്മിന്‍ഫെ മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച ശേഷം ഹുസൈന്‍ കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐപിസി 3040-എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

Top