പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു: കുത്തിക്കൊലപ്പെടുത്തിയത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയെ

പാലാ: സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കൽ നിധിനാമോളാണ് (22) കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇതേ കോളേജിലെ ഫുഡ് ടെക്‌നോളജി വിഭാഗത്തിലെ വിദ്യാർത്ഥികളാണ്. മരത്തിനു പിന്നിൽ ഒളിച്ചു നിന്ന പ്രതി പെൺകുട്ടി എത്തിയപ്പോൾ ചാടി വീണ് കഴുത്തിന് കുത്തുകയായിരുന്നു.

ഇന്നു രാവിലെ 11.30 നായിരുന്നു കേസിനാസ്പദമായ സംഭവം. ബിരുദ വിദ്യാർത്ഥിനിയായ മിഥുന കോളേജിലേയ്ക്കു നടന്നു വരുന്നതിനിടെ മരത്തിനു പിന്നിൽ ഒളിച്ചിരുന്ന അഭിഷേക് ചാടിവീണ് കയ്യിലുണ്ടായിരുന്ന പേനാ കത്തിയ്ക്ക് കുത്തുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. പ്രണയം നിരസിച്ച വൈരാഗ്യത്തെ തുടർന്നാണ് പ്രതി പെൺകുട്ടിയെ കുത്തിക്കൊന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയായ അഭിഷേകിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്നു സ്റ്റേഷൻ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Top