മുന്‍ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം, പിന്നീട് ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി; കാളീപൂജയില്‍ പങ്കെടുക്കാന്‍ പോയ യുവതി നേരിട്ടത് ക്രൂര പീഡനം

ജാര്‍ഖണ്ഡ്: കാളീപൂജയില്‍ പങ്കെടുക്കാന്‍ പോയ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. ജാര്‍ഖണ്ഡിലെ ജമതാര ജില്ലയിലാണ് മനസാക്ഷിയെ പിടിച്ചലയ്ക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച രാത്രിയാണ് മുന്‍ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡന ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തി കയറ്റി.

അടുത്ത ദിവസം രാവിലെ യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് നാരായണ്‍പൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ നിന്നും പിന്നീട് ജംതാര സദര്‍ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്.ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Top