പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ചു; രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍, പീഡിപ്പിച്ചത് 13 പെണ്‍കുട്ടികളെയും 9 ആണ്‍കുട്ടികളെയും

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് രണ്ട് മദ്രസ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി കെ.കെ. അബ്ദുള്‍ റഹ്മാന്‍ മൗലവി, വയനാട് കെല്ലൂര്‍ സ്വദേശി ടി. അബ്ദുനാസര്‍ മൗലവി എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അധ്യാപക പദവി ചൂഷണം ചെയ്ത് ഇവര്‍ പീഡിപ്പിച്ചത് പതിമൂന്ന് പെണ്‍കുട്ടികളെയും ഒന്‍പത് ആണ്‍കുട്ടികളെയുമാണ്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൂടുതല്‍ കുട്ടികള്‍ സമാനമായ പരാതികളുമായി വരാനുള്ള സാധ്യത പൊലീസ് തള്ളികളയുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top