കണ്ണൂര്‍: വർഷങ്ങളായി കെസി വേണുഗോപാൽ ഗ്രുപ്പിന്റെ കണ്ണൂരിലെ പ്രമുഖനും അടുത്ത അനുയായിയുമായ കൊയ്യം ജനാർദ്ദനൻ തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു . കോൺഗ്രസ് പാർട്ടിക്കാരെ മത്സരിപ്പിക്കാതെ ഇന്നലെ വരെ കോൺഗ്രസുകാരെ വേട്ടയാടിക്കൊണ്ടിരുന്ന ടികെ ഗോവിന്ദനെ പിന്തുണച്ച് സീറ്റ് നൽകിയതിൽ പ്രതിഷേധത്തിച്ചാണ് കൊയ്യം ജനാര്‍ദ്ദനൻ മത്സരിക്കുന്നത് .പാർട്ടി ചിഹ്നത്തിൽ ടികെ ഗോവിന്ദൻ മത്സരിച്ചാൽ പിന്തിരിയുമെന്നു കൊയ്യം പറഞ്ഞിരുന്നു . ജില്ലയിലെ പ്രമുഖ സംഘാടകനും ഒരുപാട് അണികൾ ഉള്ള നേതാവുമാണ് കൊയ്യം ജനാര്‍ദ്ദനൻ .
തളിപ്പറമ്പിൽ സീറ്റ് കൊടുക്കാമെന്ന് വേണുഗോപാൽ കൊയ്യം ജനാര്‍ദ്ദനന് വാക്ക് കൊടുത്തിരുന്നു . ജില്ലയിൽ തന്നെ വേണുഗോപാലിന്റെ ഗ്രുപ്പുകാർ ടി ഓ മോഹനനും , സജീവ് ജോസഫും , രാജീവൻ കപ്പച്ചേരിയും സണ്ണി ജോസഫും എത്തിയപ്പോൾ കൊയ്യത്തിനെ തഴയുകയായിരുന്നു . ധർമ്മടത്ത് മത്സരിക്കുന്ന റഷീദ് ചെന്നിത്തല ഗ്രുപ്പും ,തലശ്ശേരി നിയോജകമണ്ഡലം UDF സ്ഥാനാർത്ഥി കെ. പി. സാജു കെ സുധാകരൻ ഗ്രുപ്പും, മട്ടന്നൂർ മണ്ഡലം സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരി എ ‘ഗ്രുപ്പുമാണ് . ഇരിക്കൂർ സീറ്റ് ഇത്തവണ സോണി സെബാസ്റ്യന് കൊടുക്കാമെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പും വാക്കും ഇത്തവണയും പാലിക്കപ്പെട്ടില്ല.
കെപിസിസി അംഗമാണ് കൊയ്യം ജനാര്‍ദ്ദനൻ . പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനമാണ് നടപടിക്ക് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സിപിഐഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍ മത്സരിക്കാനൊരുങ്ങിയത്. കഴിഞ്ഞ ദിവസം കൊയ്യം ജനാര്‍ദ്ദനന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കൊയ്യം ജനാര്‍ദ്ദനന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ഇദ്ദേഹത്തിന് ടെലിവിഷനാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍.
മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 2021ല്‍ ഇവിടെ മത്സരിച്ച വി പി അബ്ദുല്‍ റഷീദിന് എം വി ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. തോല്‍വിക്ക് ശേഷവും മണ്ഡലത്തില്‍ തുടര്‍ന്ന അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ സിപിഐഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ പാര്‍ട്ടി പിന്തുണയ്ക്കുകയും അബ്ദുല്‍ റഷീദിനെ ധര്‍മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയുമായിരുന്നു. ഇതിനെതിരെ നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു.










