കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ചു; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും പിന്തുടര്‍ന്ന് ആക്രമിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. പേരാവൂര്‍ ഗവ. ഐടിഐ വിദ്യാര്‍ഥിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദ് (24) വെട്ടേറ്റു മരിച്ചു. ബൈക്കില്‍ വന്ന ശ്യാമപ്രസാദിനെ പിന്‍തുടര്‍ന്നു കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്.

തലശ്ശേരി- കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ വരാന്തയില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. സമീപത്തു തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഓടിയെത്തിയെങ്കിലും ആയുധം കാണിച്ചു വിരട്ടി. പിന്നീട് കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്യാമപ്രസാദ് മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top