വിവാഹ വാഗ്ദാനം നല്‍കി യുവാവ് 36 കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചു.നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മ

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച്‌ തൃശൂര്‍ വാടാനപ്പള്ളി സ്വദേശിക്കെതിരെ യുവതിയുടെ പരാതി. നാട്ടിലും വിദേശത്തും വച്ച്‌ രണ്ട് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വിവാഹം നടത്താതെ ഉപേക്ഷിച്ചെന്നാണ് ആരോപണം.

പീഡനത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണി മുഴക്കിയെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി.മുപ്പത്തിയാറ് കാരിയായ യുവതിയുമായി തൃശൂര്‍ വാടാനപ്പള്ളി സ്വദേശി കമറുദ്ദീന്‍ പരിചയം സ്ഥാപിച്ചുവെന്നും പിന്നീട് വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം.യുവതിയെ വിദേശത്തെത്തിച്ച ഇയാള്‍ തുടര്‍ച്ചയായി ലൈംഗികമായി ഉപയോഗിച്ചു. ജോലി ശരിയാക്കി നല്‍കാമെന്നും വിവാഹം കഴിക്കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാതെ രണ്ട് വര്‍ഷത്തിനു ശേഷം ഇവരെയും മക്കളെയും നാട്ടിലേക്ക് തിരിച്ചയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പ്‌ പകര്‍ത്തിയ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച്‌ നാട്ടില്‍ വച്ചും കമറുദ്ദീന്‍ പീഡനം നടത്തിയെന്നും പരാതിയുണ്ട്. കമാറുദ്ദീനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വധ ഭീഷണി മുഴക്കുന്നുവെന്നും പറയുന്നു.ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് മക്കള്‍ക്കൊപ്പം താമസിച്ച്‌ വരവെയാണ് വിവാഹം കഴിക്കാമെന്നറിയിച്ച്‌ കമറുദ്ദീന്‍ ഇവരുമായി അടുപ്പത്തിലായത്. പിന്നീട് നഗ്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയാണ് ഇയാള്‍ വരുതിക്കു നില്‍ക്കാന്‍ ഭീഷണി മുഴക്കിയത്.ഒല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വൈകിയതോടെയാണ് യുവതി പരാതിയുമായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്.

Top