കാമുകനെ കെട്ടിയിട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റില്‍

മംഗളൂരു: കാമുകനെ കെട്ടിയിട്ട ശേഷം കാമുകിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍. ബണ്ട്വാള്‍ സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. ഈ മാസം 18ന് പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കാമുകനും സഹപ്രവര്‍ത്തകനായ യുവാവും ബീച്ചില്‍ സന്ദര്‍ശനത്തിനെത്തി. അവിടെ വെച്ചാണ് യുവാക്കള്‍ ആക്രമിച്ചത്. സംഭവത്തില്‍ പരാതി നല്‍കാതെ ഇരുവരും മടങ്ങിയെങ്കിലും ബീച്ചില്‍ മാനഭംഗം നടന്നെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പൊലീസ് പിടിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Top