പറഞ്ഞ സമയത്ത് അസൈന്‍മെന്റ് പൂര്‍ത്തിയാക്കിയില്ല, അധ്യാപകന്റെ ശിക്ഷ മുഖത്ത് ഇടി; ആറാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍

പൂനൈ: അധ്യാപകന് പറഞ്ഞ സമയത്ത് അസൈന്‍മെന്റ് പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ കുട്ടിയെ ശിക്ഷിച്ചത് മുഖത്തിടിച്ച്. ഇടിയേറ്റ കുട്ടി ഇപ്പോള്‍ മുഖം കോടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൂനെയിലെ ശ്രീ ഛത്രപതി ശിവാജി മഹാരാജ് പ്രിപറേറ്റൊറി മിലിട്ടറി സ്‌കൂളിലാണ് സംഭവം.
ഒക്ടോബര്‍ 15നും 25നും മധ്യേയാണ് സംഭവം നടന്നത്. ആര്‍ട്‌സ് അധ്യാപകന്‍ ചിത്രം വരയ്ക്കാനുള്ള അസൈന്‍മെന്റ് നല്‍കിയിരുന്നു. ഇത് പറഞ്ഞ സമയത്ത് കുട്ടി പൂര്‍ത്തിയാക്കി സമര്‍പ്പിച്ചില്ല. തുടര്‍ന്നാണ് ഇയാള്‍ കുട്ടിയുടെ മുഖത്തിന്റെ ഇടത് ഭാഗത്ത് ഇടിച്ചത്. നവംബര്‍ മൂന്നിന് ദീപാവലി അവധിക്ക് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് മാതാപിതാക്കള്‍ മുഖത്ത് പാട് കണ്ടത്.

വീട്ടിലെത്തി നിരന്തരം ചോദിച്ചപ്പോഴാണ് ഉണ്ടായ സംഭവം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. കുട്ടിയുടെ മുഖം പൂര്‍വ്വസ്ഥിതിയിലേക്ക് എത്താതെ വന്നതോടെ കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് കേസെടുത്തതോടെ കലാധ്യാപകനായ സന്ദീപ് ഗഡെയെ സസ്പെന്റു ചെയ്തതായി പ്രിന്‍സിപ്പല്‍ എസ്. പട്ടീല്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top