വെന്റിലേറ്ററിലൂടെ അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: യുവാവ് അറസ്റ്റില്‍

വയനാട്: അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തയ്യല്‍കടയ്ക്ക് സമീപമുള്ള അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ വെന്റിലേറ്ററിലൂടെ മൊബൈല്‍ കടത്തിയാണ് ഇയാള്‍ ചിത്രീകരിച്ചത്.

ചേരാനെല്ലൂരിലെ വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരനായ വയനാട് സ്വദേശി ഹരിയാണ് അറസ്റ്റിലായത്. ചേരാനെല്ലൂര്‍ പള്ളിക്കവലയില്‍ താമസിക്കുന്ന ഹരി, സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന കുടുംബത്തിന്റെ സ്വകാര്യ ദൃശ്യങ്ങളാണ് വെന്റിലേറ്ററിലൂടെ മൊബൈലില്‍ പകര്‍ത്തിയത്.

ഞായറാഴ്ച വെന്റിലേറ്ററിന് സമീപം മൊബൈല്‍ ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പരിസരവാസികളെ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഹരിയെ ചോദ്യം ചെയ്യുകയും പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടികൂടുകയുമായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Top