കാമുകനൊപ്പം ജീവിക്കാന്‍ അമ്മ കുട്ടിയെ കൊന്നു; ആഴ്ചകള്‍ നീണ്ട പീഡനം, ആന്തരികാവയവങ്ങള്‍ക്ക് പരിക്ക്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ തടസമായി നിന്ന കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ആഴ്ചകള്‍ നീണ്ട പീഡനത്തിനൊടുവിലാണ് കുട്ടിക്ക് മരണമുണ്ടായത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം പോലീസും അറിഞ്ഞത്. വര്‍ക്കലയിലാണ് നാടിനെ നടുക്കിയ രണ്ടര വയസുകാരന്‍ ഏകലവ്യന്റെ കൊലപാതകം നടന്നത്. സംഭവത്തില്‍ മാതാവ് ഉത്തരയും കാമുകന്‍ അയന്തി സ്വദേശി രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം കുട്ടിയുടെ കുസൃതി കാരണം ഉപദ്രവിച്ചതാണെന്നും കമ്പ് കൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ തല്ലിയതെന്നുമായിരുന്നു മാതാവിന്റെ വിശദീകരണം.

ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും പൊലീസ് സര്‍ജന്റെയും സഹായത്തോടെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളുടെ സ്വഭാവം മനസിലാക്കിയശേഷമേ മറ്റ് ഏതെങ്കിലും ആയുധങ്ങള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയറുവേദനയെന്ന് പറഞ്ഞ് ഇവര്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വര്‍ക്കല പുത്തന്‍ ചന്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചത്. അവിടെനിന്നും വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കുട്ടിമരിച്ചത്.

കുട്ടിയുടെ മരണത്തില്‍ പിതാവ് സംശയം പ്രകടിപ്പിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു പോലീസ്. പിന്നീട് നടന്ന അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

Top