രണ്ടാമതും പെണ്‍കുട്ടി; പിഞ്ചുകുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊന്നു

ചെന്നൈ: രണ്ടാമതും ജനിച്ചത് പെണ്‍കുട്ടിയായതിനാല്‍ ദേഷ്യം കൊണ്ട് ആ കുഞ്ഞിനെ അമ്മ നിലത്തടിച്ചുകൊന്നു. ചെന്നൈയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 18 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മയായ കാശിമേട് സ്വദേശിയായ സെലസ്റ്റീന എന്ന യുവതി നിലത്തടിച്ച് കൊന്നത്. സംഭലവത്തില്‍ സെലസ്റ്റീനയെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന് പാലുകൊടുക്കവേ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചെന്നായിരുന്നു സെലസ്റ്റീനയുടെ വാദം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവതി കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു.
മൂത്ത കുട്ടിയും പെണ്‍കുഞ്ഞായിരുന്നു. ഇക്കാര്യത്തിന്റെ പേരില്‍ ഭര്‍ത്താവ് സത്യരാജ് തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതോടെ ഭര്‍ത്താവ് എങ്ങനെ പെരുമാറുമെന്ന ഭയം നിമിത്തമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സെലസ്റ്റീന പൊലീസിന് മൊഴി നല്‍കി.

Top