അമ്മയില്ലാത്ത വീട്ടില്‍ അച്ഛനൊപ്പം താമസിക്കില്ലെന്ന് മകള്‍; കാര്യം തിരക്കിയ അമ്മാവനോട് പതിനഞ്ചുകാരി പറഞ്ഞത് കൊടിയ പീഡനക്കഥകള്‍..

സൂററ്റ്: അമ്മ മരിച്ച വീട്ടില്‍ അച്ഛനൊപ്പം ഒറ്റയ്ക്ക് താമസിക്കില്ലെന്ന് പറഞ്ഞ് പതിനഞ്ചുകാരി കരഞ്ഞപ്പോള്‍ ബന്ധുക്കള്‍ മറ്റൊന്നും കരുതിയിരുന്നില്ല..അമ്മയെ പിരിഞ്ഞ വിഷമമാകാമെന്നല്ലാതെ..എന്നാല്‍ എന്താണ് കാര്യമെന്ന് ചോദിച്ച അമ്മാവന്‍ കുട്ടി പറഞ്ഞത് കേട്ട് ഞെട്ടി. നാല് വര്‍ഷം മുമ്പ് തന്നെ പിതാവ് ബലാത്സംഗം ചെയ്തുവെന്ന കുട്ടിയുടെ വെളിപ്പെടുത്തലില്‍ അമ്മാവന്‍ കുട്ടിയുടെ പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് 41കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഏഴിനാണ് റോഡപകടത്തില്‍ കുട്ടിയുടെ അമ്മ മരിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയി. തിരികെ വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി സമ്മതിച്ചില്ല. വീട്ടിലേക്ക് തിരികെ മടങ്ങെണ്ടെന്ന് പെണ്‍കുട്ടി വാശിപിടിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. അമ്മാവന്‍ നല്‍കിയ പരാതിയിന്മേലാണ് പോലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തത്.

Top