വിവാഹവാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ ക്വാര്‍ട്ടേഴ്സിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു; ഫാറൂഖ് കോളജ് അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ ക്വാര്‍ട്ടേഴ്സിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച ഫറൂഖ് കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. പ്രമുഖ എഴുത്തുകാരനും കൂടിയായ ഡോ. അസീസ് തരുവണനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ കുറേ നാളുകളായി ഡോ. അസീസ് തരുവണയെ കോളജ് സസ്പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതി ലഭിച്ചപ്പോള്‍ മുതല്‍ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ കോളജ് മാനേജ്മെന്റ് അസീസിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും പരാതി പൊലീസിനും കൈമാറുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കേസെടുത്ത പൊലീസ് ഇന്ന് അസീസിനെ അറസ്റ്റ് ചെയ്തു. 2015-ലാണു കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. വാഗ്ദാനം പാലിക്കാതായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വയനാട് വെള്ളമുണ്ട സ്വദേശിയാണ് അസീസ് തരുവണ. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു മലയാളത്തില്‍ ഡോക്ടറേറ്റ് നേടിയാണ് അസീസ് തരുവണ കോഴിക്കോട്ടെ പ്രമുഖ കോളജില്‍ അധ്യാപകനായി ചേര്‍ന്നത്. വയനാടന്‍ രാമായണം അടക്കം നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Top