കാമുകനു വേണ്ടി തെരുവില്‍ രണ്ട് യുവതികള്‍ പിടിയും വലിയും; കാമുകന്‍ പെട്ടുപ്പോയി; വീഡിയോ വൈറല്‍

china-3

ബെയ്ജിങ്: ഒന്നില്‍ കൂടുതല്‍ കാമുകിമാരെ കൊണ്ട് നടന്നാല്‍ എപ്പോഴെങ്കിലും പണി കിട്ടാതിരിക്കില്ലല്ലോ. എന്നാല്‍, ഇത്ര പണി കിട്ടുമെന്ന് യുവാവ് വിചാരിച്ചു കാണില്ല. രണ്ട് കാമുകിമാരുടെ ഇടയില്‍ കിടന്ന് അടി മുഴുവന്‍ കിട്ടിയത് കാമുകനാണ്. കാമുകിമാര്‍ ഒരു കാമുകന് വേണ്ടി അടിപിടി കൂടുന്ന വീഡിയോ വൈറലായി.

ചൈനയിലെ ഒരു തെരുവിലാണ് സംഭവം. യുവാവ് മുട്ടുകുത്തി നില്‍ക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ ഇയാളുടെ കൈയില്‍ പിടിച്ച് വലിയ്ക്കുകയാണ് ചെയ്യുന്നത്. യുവാവിന്റെ മുഖത്ത് ഇരുവരും അടിയ്ക്കുകയും ചെയ്യുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോ വളരെ വേഗത്തില്‍ വൈറലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെയാണ് യുവതികളുടെ പിടിവലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടത്. എഴുപത്ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

https://youtu.be/ihXjdpumWMA

Top