ഐശ്വര്യ അഭിനയിക്കുന്നത് അഭിഷേകിന് ഇഷ്ടമല്ലേ; ഇരുവരും സ്വരചേര്‍ച്ചയിലല്ലെന്ന് സംസാരം

14d72d0696bfc37407f9d2b694721066.jpg May 22

വിവാഹശേഷം ശക്തമായ കഥാപാത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചന്റെ ഇഷ്ട പ്രകാരം തന്നെയാണോ ഐശ്വര്യ വീണ്ടും സിനിമയിലേക്ക് വന്നത് എന്നുള്ള ചോദ്യമാണ് ഉയരുന്നത്. അതോ നല്ല സിനിമകളൊന്നു കിട്ടാതിരിക്കുമ്പോള്‍ സ്വന്തം ഭാര്യ നല്ല കഥാപാത്രം ചെയ്യുന്നത് അഭിഷേകിന് ഇഷ്ടപ്പെടുന്നില്ലേ.

ഏതായാലും രണ്ടുപേര്‍ക്കുമിടയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം. അഭിഷേകിന് താല്‍പര്യമില്ലെന്നതിന്റെ സൂചന മാധ്യമങ്ങള്‍ക്ക് കിട്ടി കഴിഞ്ഞു. അഭിഷേക് ബച്ചനും ഐശ്വര്യയും തമ്മില്‍ അസ്വാരസ്യമുള്ള വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു കഴിഞ്ഞു. ഐശ്വര്യ റായിയുടെ പുതിയ ചിത്രം സരബ്ജിത്തിന്റെ ആദ്യ പ്രദര്‍ശന വേളയിലാണ് ഐശ്വര്യയോട് വെറുപ്പ് കാണിച്ച് അഭിഷേക് എത്തിയത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നില്‍ക്കാനും അഭിഷേക് മടി കാണിച്ചു. ഐശ്വര്യ റായ് നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ ഐശ്വര്യയ്ക്കൊപ്പം വന്ന് നില്‍ക്കുകയാണ് ചെയ്തത്.

അമിതാഭ് ബച്ചനും ജയാബച്ചനും, ഐശ്വര്യ റായിയുടെ മാതാപിതാക്കളും ബന്ധുക്കളും ചലച്ചിത്ര പ്രദര്‍ശനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഷേക് കൂട്ടത്തില്‍ കൂടാതെ ഒറ്റയ്ക്ക് നടന്നു.

സരബ്ജിത്തിന് നല്ല പ്രതികരണമല്ല പ്രേക്ഷകര്‍ക്കിടയില്‍ നിന്നും വരുന്നത്. ഐശ്വര്യ റായിക്കു യോജിക്കാത്ത കഥാപാത്രമാണ് ചിത്രത്തിലേത് എന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. കാന്‍ ഫിലിംഫെസ്റ്റില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Top