സെല്‍ഫിയെടുക്കുന്നതിനിടെ യുവതി കാല്‍ വഴുതി പാറക്കെട്ടില്‍ അകപ്പെട്ടു; വീഡിയോ പുറത്ത്

Mirror-Selfie

അങ്കാര: സെല്‍ഫി മരണത്തിലേക്ക് എത്തിച്ച യുവാക്കളുടെ വാര്‍ത്ത കേട്ടിട്ടുണ്ട്. എന്നിട്ടും സെല്‍ഫി ഭ്രമം പലര്‍ക്കും തീര്‍ന്നിട്ടില്ല. അസ്തമ സൂര്യന്റെ ഭംഗി ആസ്വദിക്കാന്‍ പോയ യുവതി അപകടത്തില്‍പ്പെട്ടു. അസ്തമ സൂര്യനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ യുവതി കാല്‍ വഴുതി പാറക്കെട്ടില്‍ അകപ്പെടുകയായിരുന്നു. പാറക്കെട്ടില്‍ അകപ്പെട്ട യുവതിയെ രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപെടുത്തിയത്.

തുര്‍ക്കിയിലെ സാംസന്‍ പ്രവിശ്യയിലുള്ള ഒരു വെള്ളക്കെട്ടിന് സമീപമായിരുന്നു സംഭവം. പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ യുവതി കാല്‍ വഴുതി പാറയുടെ ഇടുങ്ങിയ ഭാഗത്തേക്ക് വീഴുകയായിരുന്നു.

യുവതിയെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലവത്താകാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് യുവതിയെ രക്ഷിച്ചത്. രണ്ടു മണിക്കൂറോളം സമയമെടുത്തു രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍. പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി നിന്ന് അസ്തമയ സൂര്യനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവര്‍ ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു.

Top