ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വ്യാജദൃശ്യം പുറത്തുവിട്ട ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ്

JNU_Kumar_

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ചാനലുകള്‍ക്ക് പണി കിട്ടി. വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം വെറും മാധ്യമസൃഷ്ടി മാത്രമെന്ന് റിപ്പോര്‍ട്ട്. ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വ്യാജദൃശ്യങ്ങള്‍ പ്രചരിച്ച ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സീ ന്യൂസ്, ഇന്ത്യാ ടുഡേ, ന്യൂസ് എക്സ് എന്നീ മൂന്നു ചാനലുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളേജില്‍ നടന്ന അഫ്സല്‍ഗുരു അനുസ്മരണ ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിതിന്റെ തെളിവായാണ് ചാനലുകള്‍ വീഡിയോ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. സീ ന്യൂസാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുവെന്ന രീതിയില്‍ ആദ്യം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പിന്നീട് മറ്റു രണ്ടു ചാനലുകളും ഇത് ഏറ്റുപിടിക്കുകയായിരുന്നു. എഡിറ്റു ചെയ്ത ശേഷമാണ് ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ടു പ്രചരിച്ച ഏഴു വീഡിയോകളില്‍ മൂന്നെണ്ണമായിരുന്നു വ്യാജ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു പ്രചരിച്ചത്.

Top