കുട്ടികളുണ്ടാകാനുള്ള ചികിത്സയെന്ന് പറഞ്ഞ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കല്‍; സന്യാസി ബാബ പരമാനന്ദ് അറസ്റ്റില്‍

godman

ലക്‌നൗ: കപട സന്യാസികളുടെ കഥ അവസാനിക്കുന്നില്ല. സ്ത്രീകളെ കബളിപ്പിച്ച് ലൈംഗികപരമായി ഉപയോഗിക്കുന്ന സന്യാസിമാരുടെ വാര്‍ത്തകള്‍ നിരവധി കേട്ടതാണ്. ലക്‌നൗവിനടുത്തുള്ള ബരാബാങ്കിയില്‍ നിന്നുള്ള വിവാദ സന്യാസി ബാബ പരമാനന്ദ് പോലീസിന്റെ പിടിയിലായി. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടികള്‍ ഉണ്ടാകാനുള്ള ചികിത്സ എന്ന വ്യാജേന സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്നാണ് കേസ്. തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും അടങ്ങിയ സിഡികള്‍ കണ്ടെത്തിയിട്ടുണ്ട്.

Top