രണ്ടാം ക്ലാസുകാരിയെ 60കാരന്‍ പീഡിപ്പിച്ചു; ക്രൂരകൃത്യം നടന്നത് കാഞ്ഞങ്ങാട്

rape-s

കാഞ്ഞങ്ങാട്: കേരളം ഇനിയെങ്കിലും തല കുനിച്ചേ മതിയാകൂ. ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധം കത്തിപടരുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തയാണ് കേള്‍ക്കുന്നത്. രണ്ടാം ക്ലാസുകാരിയെയാണ് അറുപതുകാരന്‍ പീഡിപ്പിച്ചത്. സംഭവം നടന്നത് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്.

ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അയല്‍വാസിയായ 60 വയസുകാരനാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതു സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പോലീസ് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

Top