സഹോദരന്റെ പ്രണയത്തിന് പകരം വീട്ടാന്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്താന്‍ ഖാപ്പ് പഞ്ചായത്തിന്റെ ഉത്തരവ്; ഇന്ത്യ നാണക്കേടിന്റെ നെറുകയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്യം ലഭിച്ചിട്ട് അറുപതാണ്ട് കഴിഞ്ഞു. എന്നിട്ടും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണം കെടുന്ന കാട്ടുനീതികള്‍ നടപ്പാക്കുന്ന രാജ്യമാണ് ഇപ്പോഴും ഇന്ത്യ. ഉത്തര്‍ പ്രദേശിലെ ഒരു ഖാപ്പ് പഞ്ചായത്തിന്റെ ഉത്തരവ് ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. സഹോദരന്‍ ചെയ്ത കുറ്റത്തിന് സഹോദരിമാരെ ബലാത്സംഗം ചെയ്യാന്‍ ഉത്തവിട്ട ഖാപ് പഞ്ചായത്തിന്റെ ഉത്തരവാണ് വിവാദമായിരിക്കുന്നത്.

സഹോദരന്‍ ജാട്ട് യുവതിയെ പ്രണയിച്ചതിന് രണ്ട് ദളിത് യുവതികളെ മാനഭംഗപ്പെടുത്തിയ ശേഷം ഗ്രാമത്തിലൂടെ വിവസ്ത്രരായി നടത്താന്‍ ഉത്തര്‍പ്രദേശിലെ ഒരു ഖാപ് പഞ്ചായത്തിന്റെ നിര്‍ദ്ദേശം. ജാട്ട് സമുദായത്തില്‍ യുവതിയെ ഇവരുടെ സഹോദരന്‍ പ്രണയിച്ച് ഒളിച്ചോടിയതിന് പ്രതികാരമായാണ് ബാഗ് പത് ജില്ലയിലെ ഒരു ഗ്രാമത്തിലെ ഖാപ് പഞ്ചായത്തിന്റെ ഉത്തരവ്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് 23 കാരി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ പരാതി പരിശോധിക്കാനും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണിക്കാനും ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഖാപ് പഞ്ചായത്ത് ചേര്‍ന്ന് പെണ്‍കുട്ടിയെയും സഹോദരിയെയും മാനഭംഗപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും ഈ കുടുംബം ഗ്രാമത്തിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. തന്റെ സഹോദരനെതിരെ യുവതിയുടെ കുടുംബത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

മൂന്നുവര്‍ഷമായി യുവാവും ജാട്ട് വംശജയായ യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ഫെബ്രുവരിമാസം പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ച് ഒരു ജാട്ട് യുവാവുമായി വിവാഹം കഴിപ്പിച്ചു. വിവാഹത്തിന് ഒരുമാസത്തിന് ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണിയേയും പൊലീസിന്റെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ഇവര്‍ മടങ്ങിവരുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. യുവാവിനെ വ്യാജ കേസില്‍പ്പെടുത്തി.

പൊലീസ് പിടിയിലായിരുന്ന യുവാവിന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചുപോകാനാവാതെ യുവാവും കുടുംബവും ഡല്‍ഹിയിലേക്ക് രക്ഷപെടുകയായിരുന്നു. ഗ്രാമത്തിലെ ഇവരുടെ വീട് ജാട്ട് വിഭാഗക്കാര്‍ കൈയേറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഖാപ് പഞ്ചായത്തിന്റെ വിവാദ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്

Top