യുവതിയെ എട്ടംഗ സംഘം പീഡിപ്പിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമെന്ന് പോലീസ്

മുംബൈ: ബുല്‍ധാന ജില്ലയിലെ രാജൂര്‍ ഘട്ടില്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ യുവതിയെ വളഞ്ഞ് എട്ടംഗ സംഘം പീഡിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് യുവതിയും ആണ്‍സുഹൃത്തും കൂടി നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം. റോഡില്‍നിന്നു സെല്‍ഫി പകര്‍ത്തുന്നതിനിടെ ഇരുവരെയും വളഞ്ഞ എട്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബോറഖേഡി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് തിരച്ചില്‍ ഊര്‍ജിതമാണെന്ന് ബോറഖേഡി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മാധവറാവു ഗരുഡ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top