പത്ത് കിലോമിറ്ററോളം ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന യുവാവിന് ബഹ്‌റൈന്‍ രാജകുമാരന്റെ സഹായവാഗ്ദാനം

DANA

ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സിന് പോലും പണം കൊടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഒഡീഷയിലെ ദാനാ മാഞ്ചി മൃതദേഹം തോളിലേറ്റി നടന്നത്. 10 കിലോമീറ്ററോളം ദാനാ മാഞ്ചി തന്റെ ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ വൈറലായതോടെ ദാനാ മാഞ്ചിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്റെ സഹായ വാഗ്ദാനവും എത്തി. സഹായം കൈമാറുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ചര്‍ച്ച നടത്തി. ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായ വാഗ്ദാനത്തോട് അനുകൂലമായാണ് ഇന്ത്യന്‍ എംബസി പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് ഒഡീഷ സ്വദേശി ദനാ മാഞ്ചി ക്ഷയം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്ററോളം നടന്നത്. ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം മൃതദേഹവുമായി വീട്ടിലേക്ക് നടന്നു. ഇടയ്ക്ക് തളര്‍ന്നപ്പോള്‍ മൃതദേഹം നിലത്തുവെച്ച് വിശ്രമിച്ചു. ഇദ്ദേഹത്തോടൊപ്പം പന്ത്ര്ണ്ട് വയസുകാരി മകളുമുണ്ടായിരുന്നു. വഴിയ്ക്കുവെച്ച് കണ്ട മാധ്യമപ്രവര്‍ത്തകരാണ് പിന്നീട് മൃതദേഹം വീട്ടിലെത്തിക്കാന്‍ സഹായം ചെയ്തു നല്‍കിയത്.

Top