റിയാലിറ്റി ഷോകള്‍ ആളുകളുടെ ജീവനെടുക്കുന്നു; ഞെട്ടിപ്പിക്കുന്ന വീഡിയോ

americas

സംഘട്ടന രംഗങ്ങളും സാഹസികമായ അവതരണങ്ങളിലൂടെയും റിയാലിറ്റി ഷോകള്‍ വ്യത്യസ്തമാകുകയാണ്. പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റാന്‍ കാട്ടികൂട്ടുന്ന ഷോകള്‍ പല മത്സരാര്‍ത്ഥികളെയും അപകടത്തിലെത്തിക്കുന്നുണ്ട്. പ്രശസ്ത റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട് ടാലെന്റില്‍ കഴിഞ്ഞ ദിവസം ഒരു അപടകം നടന്നു.

മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ അമ്പ് തുളച്ചു കയറുയായിരുന്നു. എന്‍ബിസി നെറ്റ് വര്‍ക്കില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണത്. കനേഡിയന്‍ സ്വദേശിയായ റയാന്‍ സ്റ്റോക്കിനാണ് അപകടം സംഭവിച്ചത്. പ്രതിശുതവധുവിനൊപ്പം സാഹസികപ്രകടനങ്ങള്‍ നടത്തവെയാണ് അപകടം സംഭവിച്ചത്. യുവതി തൊടുത്ത തീയോടു കൂടിയ അമ്പ് ലക്ഷ്യം തെറ്റി റയാന്റെ കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു. താന്‍ സുഖം പ്രാപിക്കുന്നതായും അതിവേഗം തിരിച്ചെത്തുമെന്നും യുവാവ് പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top