നയന്‍താരയുടെ തെലുങ്കിലെ ലുക്ക് കണ്ടോ? ബാബു ബാംഗാരം ട്രെയിലര്‍ പുറത്തിറങ്ങി

babu-bangaram

തെലുങ്ക് നടന്‍ വെങ്കിടേഷും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. അനാമിക എന്ന ചിത്രത്തിന് ശേഷം ഒരു ആക്ഷന്‍ റൊമാന്റിക് കോമഡി ത്രില്ലറിലാണ് ഇരുവരും അഭിനയിക്കുന്നത്. ബാബു ബംഗാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മാരുതിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ റൊമാന്റിക് കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ജിബ്രാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014-ല്‍ പുറത്തിറങ്ങിയ അനാമിക എന്ന ചിത്രത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മുന്‍പ് നയന്‍താരയും വെങ്കിടേഷും ഒന്നിച്ച തുളസി എന്ന ചിത്രം ടോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു.

Top