പൃഥ്വീ…നിങ്ങള്‍ മരണമാസാ..പ്രണയ നായകനായി കിടിലം ലുക്കില്‍ ജെയിംസ് എത്തി, പ്രണയാര്‍ദ്രമാര്‍ന്ന ഗാനം

12963800_999416560113408_2524129725258676346_n

മൊയ്തീന്‍ എന്ന പ്രണയ നായകന്റെ വേഷം അഴിച്ചുവെച്ച് പൃഥ്വി ജെയിംസ് ആയി എത്തി. ആലീസിനെ പ്രണയിക്കാനാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് കിടിലം ലുക്കില്‍ എത്തുന്ന ജെയിംസ് ആന്റ് ആലീസിലെ ആദ്യഗാനം പുറത്തിറങ്ങി. പൃഥ്വീ…നിങ്ങള്‍ മരണമാസാ…എന്നു പറഞ്ഞു പോകും ഈ ഗാനം കണ്ടാല്‍.

ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പൃഥ്വി ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. എന്നു നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, പാവാട, ഡാര്‍വിന്റെ പരിണാമം തുടങ്ങിയ ഹിറ്റ് ചിത്രത്തിനുശേഷം വീണ്ടും ഒരു ഹിറ്റ് സമ്മാനിക്കാനാണോ രാജുവിന്റെ പുറപ്പാട്. ജെയിംസിന്റെ ആലീസായി എത്തുന്നത് വേദികയാണ്. കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകനായ സുജിത് വാസുദേവിന്റെ ആദ്യസംവിധാന സംരംഭമാണ് ജയിംസ് ആന്റ് ആലീസ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഏപ്രില്‍ 29ന് ചിത്രം തിയറ്ററിലെത്തും.

Top