മീര ജാസ്മിന്‍ അനൂപ് മേനോന്റെ കൂടെ വീണ്ടും സിനിമയിലേക്കെത്തുന്നു

Meera

മലയാള ചലച്ചിത്രത്തിന് ലഭിച്ച അഭിനയ പ്രതിഭകളുടെ കൂട്ടത്തില്‍ മീര ജാസ്മിനും ഉള്‍പ്പെട്ടിരുന്നു. പക്ഷെ, കല്യാണം കഴിഞ്ഞതില്‍ പിന്നെ മീരയെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിരുന്നു. മീര പ്രത്യേക സ്വഭാവക്കാരിയാണെന്നുള്ള ആരോപണങ്ങള്‍ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിരുന്നു. പല സംവിധായകര്‍ക്കും മീരയുമായി പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലെന്നാണ് കേട്ടത്.

എങ്കിലും മീരയെന്ന അഭിനയ പ്രതിഭയെ മലയാളത്തിന് കൈവിടാന്‍ സാധിക്കില്ല. മീര വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഡോണ്‍ മാക്സിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് മീര ജാസ്മിന്‍ എത്തുന്നത്. മീരയെ കൂടാതെ കനിഹയും ചിത്രത്തില്‍ നായികാ തുല്യ വേഷത്തിലെത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനൂപ് മേനോനാണ് കേന്ദ്ര നായക വേഷത്തിലെത്തുന്നത്. ഫോറസ്റ്റ് ഓഫീസറായ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മണിയന്‍പിള്ള രാജു, ജോജു ജോര്‍ജ്ജ്, തമ്പി ആന്റണി, കവിതാ നായര്‍, സ്വാമി, സേതുലക്ഷ്മി, കുളപ്പുളി ലീല, ജോസുട്ടി, ബിനു അടിമാലി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഡോണ്‍ മാക്സിന്റെതാണ് കഥയും തിരക്കഥയും.

Top