യുവതിയെ ജോലിസ്ഥലത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

cctv

മുക്തസര്‍: പട്ടാപ്പകലും പെണ്‍കുട്ടികള്‍ക്കുനേരെ അക്രമം നടക്കുന്നു. യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ ജോലിസ്ഥലത്തുനിന്ന് ബലമായി പിടിച്ചുക്കൊണ്ടു പോയി പീഡിപ്പിച്ച വര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പഞ്ചാബിലെ മുക്ത്‌സറില്‍ കഴിഞ്ഞ മാസം 25 നായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ദളിത് പെണ്‍കുട്ടിക്കാണ് ഇങ്ങനെയൊരു ക്രൂരത നേരിടേണ്ടി വന്നത്.

24 കാരിയായ പെണ്‍കുട്ടിയെ ജോലിസ്ഥലത്തുനിന്നും ബലമായി പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ഒരു കടയുടെ സിസിടിവിയില്‍ നിന്നുമാണ് പൊലീസിനു ലഭിച്ചത്. യുവതിയുടെ സഹപ്രവര്‍ത്തകര്‍ പിന്നാലെ ഓടിയെത്തുന്നതും വീഡിയോയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം നടന്ന് അഞ്ചുദിവസത്തിനുശേഷമാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടിയിട്ടില്ല. പ്രതിയെ പെണ്‍കുട്ടിക്ക് അറിയാമെന്നും ഇരുവരും ഒരേ ഗ്രാമത്തിലുള്ളവരാണെന്നുമാണ് പൊലീസിന്റെ വാദം.

Top