ഭക്ഷണം കഴിച്ചില്ല; അനാഥ കുട്ടികളെ ജീവനക്കാര്‍ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചു; വീഡിയോ പുറത്ത്

cctv

തെലങ്കാന: അനാഥ കുട്ടികളോട് കാണിക്കുന്ന ക്രൂരത വീണ്ടും. അനാഥ കുട്ടികള്‍ക്ക് ആശ്രയമാകേണ്ട അനാഥ മന്ദിരങ്ങളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. അനാഥ മന്ദിരത്തില്‍ ജീവനക്കാര്‍ കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് വനിതാ ജീവനക്കാര്‍ കാലിലും കയ്യിലുമായി സ്പൂണ്‍ വെച്ച് പൊള്ളിച്ചത്.

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുട്ടികള്‍ക്ക് നല്‍കിയ ക്രൂര ശിക്ഷയായിരുന്നു ഇത്. അനാഥ മന്ദിരം സന്ദര്‍ശിക്കാനെത്തിയ ചില സാമൂഹ്യ പ്രവര്‍ത്തകരാണ് സംഭവം കണ്ടെത്തിയത്. കയ്യിലും കാലിലുമായി പൊള്ളലേറ്റ കുട്ടികള്‍ക്ക് സംഭവിച്ചതെന്താണെന്ന് തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം ജീവനക്കാര്‍ നിഷേധിച്ചു. കുട്ടികളുടെ ശരീരത്തില്‍ എങ്ങനെ പൊള്ളലേറ്റുവെന്ന് അറിയില്ലെന്ന് അവര്‍ വിശദീകരണം നല്‍കി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ജീവനക്കാര്‍ പൊള്ളിക്കുന്നത് വ്യക്തമാണെന്ന് കരിംനഗര്‍ പ്രൊജക്ട് ഡയറക്ടര്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top