അഴുക്കുചാലില്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കാണക്കാരി സ്വദേശികള്‍ ശ്വാസം മുട്ടിമരിച്ചു

Tile_drainage_Ohio

കോട്ടയം: മാന്‍ഹോളുകളും അഴുക്കു ചാലുകളും വൃത്തിയാക്കുകയും അറ്റകുറ്റപണി നടത്തുകയും ചെയ്യുന്നവരുടെ കാര്യം വളരെ പരിതാപകരമാണ്. മഴ ശക്തമായപ്പോള്‍ റോഡുകളും ഇത്തരം അഴുക്കു ചാലുകളും അപകടം വിളിച്ചു വരുത്തുകയാണ്. കോട്ടയം ഏറ്റുമാനൂരില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ മരിക്കുകയുണ്ടായി.

രണ്ട് പേരും ശ്വാസം കിട്ടാതെയാണ് മരിച്ചത്. കാണക്കാരി സ്വദേശികളായ ജോമോന്‍, ബിനോയ് എന്നിവരാണ് മരിച്ചത്. കാണക്കാരിയില്‍ ഹോട്ടലിനോട് ചേര്‍ന്നുള്ള അഴുക്കുചാലില്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഫയര്‍ഫോഴ്സെത്തി ഇരുവരെയും പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top