മകന്‍ അഭിനയം തിരഞ്ഞെടുത്തപ്പോള്‍ മകള്‍ തിരഞ്ഞെടുത്തത് സംഗീതമാണ്; സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്നും ഒരു പിന്നണിഗായിക

fa

അച്ഛനെയും അമ്മയെയും പോലെ നല്ലൊരു പാട്ടുകാരിയാണ് ഭാഗ്യ സുരേഷ്. പ്രശസ്ത താരം സുരേഷ് ഗോപിയുടെ മകളുടെ കാര്യമാണ് പറയുന്നത്. അത്ര മികച്ച പാട്ടുകാരനല്ലെങ്കിലും സുരേഷ് ഗോപി പാടുന്നത് പല പരിപാടികളിലും നമ്മള്‍ കേട്ടിട്ടുണ്ട്. നല്ല ശബ്ദത്തിനുടമയാണ് സുരേഷ് ഗോപി. അച്ഛന്റെയും അമ്മയുടെയും സംഗീതത്തിനോടുള്ള പ്രിയ മകള്‍ക്കും പകര്‍ന്ന് കിട്ടിയിട്ടുണ്ട്.

സുരേഷ്ഗോപിയുടെ കുടുംബത്തില്‍ നിന്നും സംഗീതവഴിയിലേക്ക് ഒരാള്‍ കൂടി വരുന്നു. മകന്‍ ഗോകുല്‍ പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത് സിനിമയില്‍ എത്തിയപ്പോള്‍ ഭാഗ്യ തെരഞ്ഞെടുത്തത് പിന്നണിഗായിക കൂടിയായ മാതാവിന്റെ പാരമ്പര്യമാണ്. പ്രമുഖ ഇംഗ്ളീഷ് ഗായിക അഡേല്‍ ലൗറിയ ബ്ളു അഡകിന്‍സിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റായ 25 ആല്‍ബത്തിലെ ഹെലോ എന്ന ഗാനത്തിന് ഭാഗ്യ പാടുന്ന കവര്‍ വെര്‍ഷന്‍ വീഡിയോ ഇപ്പോള്‍ യൂ ട്യൂബില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെറും നാലു ദിവസം കൊണ്ട് വീഡിയോ യൂട്യൂബില്‍ കണ്ടത് മുപ്പതിനായിരം പേരാണ്. വീഡിയോ വ്യാപകമായി ഇഷ്ടപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ സന്തോഷം 25,000 പേര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭാഗ്യ ഫേസ്ബുക്ക് വഴി പങ്കുവെച്ചിരുന്നു. അതേസമയം ഇത് രണ്ടാമത്തെ തവണയാണ് പാട്ടിലുള്ള തന്റെ കഴിവ് ഭാഗ്യ തെളിയിക്കുന്നത്. നേരത്തേ സ്വന്തമായി എഴുതി സംഗീതം കൊടുത്ത് ഒരു ഷോര്‍ട്ട്ഫിലിമിനായി ഭാഗ്യ പാടിയിരുന്നു. ഭാഗ്യ സംഗീതത്തില്‍ തിളങ്ങുമ്പോള്‍ സഹോദരന്‍ ഗോകുല്‍ അഭിനയത്തില്‍ തകര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം മുദ്ദുഗൗ തീയറ്ററില്‍ മികച്ച പ്രതികരണവുമായി മൂന്നേറുകയാണ്.

Top