മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നായ്ക്കുട്ടികളെ തീയില്‍ ചുട്ട് രസിച്ചു

puppies-burnt-alive

ഹൈദരാബാദ്: മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നായ്ക്കുട്ടികളെ ചുട്ടുക്കൊന്നു. കെട്ടിടത്തിനുമുകളില്‍ നിന്ന് നായയെ വലിച്ചെറിഞ്ഞ സംഭവം വിവാദമായതിനുപിന്നാലെയാണ് വീണ്ടും ക്രൂരത അരങ്ങേറിയത്. നായ്ക്കുട്ടികളെ ചുട്ടുക്കൊല്ലുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ക്രൂരത ചെയ്തവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവത്തില്‍ മുഷീറാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുഷീറാബാദിനു സമീപത്തെ വാസിര്‍ ശ്മശാനത്തില്‍ മൂന്ന് നായ്ക്കുട്ടികളെ കത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചുള്ളിക്കമ്പും വൈക്കോലും ഉപയോഗിച്ചു തീകൂട്ടിയ കുട്ടികള്‍ നായ്ക്കളെ ഒന്നിച്ചു കൂട്ടിക്കെട്ടി തീയിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നു മൂന്നു മിനിറ്റോളം വരുന്ന വിഡിയോ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിച്ചെറിയുന്ന സമയത്ത് നായക്കുട്ടികള്‍ ഉറക്കെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആളുകളെ തിരച്ചറിയാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും എസ്‌ഐ ബി.രവികുമാര്‍ പറഞ്ഞു.

കുട്ടികള്‍ നായ്ക്കുട്ടികളെ തീയില്‍ ചുട്ട് രസിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. പക്ഷേ, മൃഗപീഡനത്തിനു കാര്യമായ ശിക്ഷകളില്ലെന്നും അവര്‍ ചെറിയ പിഴ കൊടുത്തു രക്ഷപ്പെടുമെന്നും മൃഗസംരക്ഷണ പ്രവര്‍ത്തക ശ്രേയ പറഞ്ഞു. കഴിഞ്ഞമാസം ചെന്നൈയില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു നായയെ കെട്ടിടത്തിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞ സംഭവം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും കോളേജില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

Top