ഡല്‍ഹിയില്‍ വന്‍ തീപിടിത്തം;400ലധികം വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ചേരിക്ക് തീപിടിച്ച് 400ലധികം വീടുകള്‍ കത്തി നശിച്ചു.കിഴക്കന്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. 400 ഓളം വീടുകള്‍ക്ക് തീപിടുത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. 150 വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. 28 ഫയര്‍എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തീ പടര്‍ന്നതോടെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍എന്‍ജിനുകളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top