മുബൈയില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 15 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ: സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പൊള്ളലേറ്റു. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. ആറു നില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണു തീ പടര്‍ന്നത്.

നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ തീപ്പിടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്ത് നിന്നാണ്. തീപ്പിടിത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.

എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top