പൂര്‍വ്വവൈരാര്യം; ഭാര്യാസഹോദരിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഗായകന് പണികിട്ടി

naveen

കൊച്ചി: ഭാര്യാസഹോദരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച ഗായകന് പണികിട്ടി. മലയാളം റോക്ക് ഗായകനെതിരെ പിറവം പൊലീസ് കേസെടുത്തു. പൂര്‍വ്വവൈരാഗ്യം തീര്‍ക്കാന്‍ ഭാര്യാസഹോദരിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.

വ്യാജഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. പിറവം മണീടം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി എച്ച്എംടി ജംഗ്ഷന് സമീപം താമസിക്കുന്ന നവീന്‍ ജെ അന്ത്രപ്പേറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപവാദ പ്രചാരണത്തിന് വ്യാജഫെയ്സ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയ കംപ്യൂട്ടര്‍ എച്ച്എംടി ജംഗ്ഷനിലെ സ്ഥാപനത്തിലേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനമുടമയെ ചോദ്യം ചെയ്തപ്പോള്‍ നവീന്‍ അന്ത്രപ്പേര്‍ സ്ഥിരമായി ഇവിടെയെത്തുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഐടിആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിറവം പൊലീസ് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ കണ്ടെത്തിയത്.

പരാതി നല്‍കിയ യുവതിയുടെ സഹോദരിയെ പുനര്‍വിവാഹം ചെയ്തത് നവീന്‍ അന്ത്രപ്പേറാണ്. നവീനെ മുന്‍പരിചയം ഉള്ളതിനാലും സ്വഭാവത്തെ കുറിച്ച് മതിപ്പില്ലാത്തതിനാലും വിവാഹത്തെ താന്‍ എതിര്‍ത്തിരുന്നതായി പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ എതിര്‍പ്പ് മറികടന്ന് സഹോദരിയുമായുള്ള വിവാഹം നടത്തുകയായിരുന്നുവെന്നും പിറവം സ്വദേശിനി പറയുന്നു. താനുമായുള്ള മുന്‍പരിചയം മറച്ചുവെച്ച് ഫെയ്സ്ബുക്ക് വഴി സഹോദരിയെ പരിചയപ്പെട്ട നവീന്‍, അമേരിക്കയിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലാണ് സഹോദരിയെ വിവാഹം ചെയ്തത്.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനകം സഹോദരിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുകയും പത്താം ദിവസം അമേരിക്കയിലേക്ക് തനിച്ച് മടങ്ങുകയും ചെയ്തു. സഹോദരിയുടെ മനസ് മാറ്റിയത് താനാണെന്ന് കരുതിയുള്ള വൈരാഗ്യത്തില്‍ റാണി പിറവം എന്ന പേരില്‍ ഉണ്ടാക്കിയ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി തന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല പോസ്റ്റുകളിലൂടെ അപമാനിക്കുകയും ചെയ്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനായി സൗന്ദര്യ മത്സരത്തിന് നല്‍കിയിരുന്ന മുഖചിത്രങ്ങളാണ് ഇതിനായി ദുരുപയോഗം ചെയ്തതായും പരാതിയിലുണ്ട്.

Top