റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായകന്‍ മത്സരാര്‍ത്ഥിയെ കടന്നുപിടിച്ച് ചുണ്ടില്‍ ചുംബിച്ചു…

റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്നു പിടിച്ച് ചുംബിച്ച് പ്രശസ്ത ഗായകന്‍ കുടുങ്ങി. ബോളിവുഡിലെ പ്രശസ്ത ഗായകനായ പപ്പോന്‍ ആണ് താന്‍ കൂടി വിധികര്‍ത്താവായിരിക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിച്ചത്. ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. തന്റെ ഫെയ്‌സ്ബുക്കിലൂടെ ആഘോഷത്തിന്റെ ലൈവ് വീഡിയോ നല്‍കുന്നതിനിടെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച് അതിക്രമം കാട്ടിയത്. അതേസമയം സംഭവത്തില്‍ പോസ്‌കോ നിയമ പ്രകാരം ഗായകനെതിരെ കേസ് നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകയായ റൂണ ഭുയാന്‍ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. എന്ത് സുരക്ഷതത്വമാണ് ഇത്തരം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ളതെന്ന് റൂണ ചോദിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിലവില്‍ വരേണ്ടതുണ്ടെന്നും റൂണ ഭുയാന്‍ അറിയിച്ചു. അസാമി സ്വദേശിയായ പപ്പോന്റെ യഥാര്‍ത്ഥ പേര് അംഗരാഗ് മഹന്ത എന്നാണ്. ബര്‍ഫി, ബെഫിക്കര്‍, സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പപ്പോന്‍ പാടിയിട്ടുണ്ട്.

Latest
Widgets Magazine