നേരം ഇരുട്ടി വെളുത്തപ്പോള്‍ ഗായകന്‍ ശ്രീനിവാസന്‍ പീഡനക്കേസിലെ പ്രതി; വെബ്‌സൈററിനെതിരെ പ്രതിഷേധവുമായി ഗായകനും മകളും

പ്രശസ്ത ഗായകന്‍ ശ്രീനിവാസനെ സ്ത്രീപീഡനക്കേസിലെ പ്രതിയാക്കി വാര്‍ത്ത. പലപ്പപോഴും വെബ്‌സൈറ്റുകള്‍ക്ക് സംഭവിക്കുന്നതാണ് ചിത്രം മാറിപ്പോകുന്ന ഈ പ്രശ്‌നം. പല സെലിബ്രിറ്റികളും ഇതിന്റെ ദുരന്തഫലം അനുഭവിച്ചിട്ടുമുണ്ട്.

പ്രശസ്ത ഗായകന്‍ ശ്രീനിവാസാണ് ഈ പടം മാറലിന്റെ ദോഷം ഒടുവിലായി അനുഭവിച്ച ആള്‍. ഒരു വെബ്‌സൈറ്റാണ് പടം മാറി നല്‍കി കേരള- തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള പ്രശസ്ത ഗായകന്‍ ശ്രീനിവാസിനെ സ്ത്രീപീഡന കേസില്‍ പ്രതിയാക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ശ്രീനിവാസും, മകള്‍ ശരണ്യയും രംഗത്തെത്തിയിരിക്കുകയാണ്.

ഗസല്‍ ഗായകനും, ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ കേസിരാജു ശ്രീനിവാസ് ലൈംഗീകാതിക്രമ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശ്രീനിവാസിന്റെ തന്നെ വെബ് റേഡിയോ നിലയത്തിലെ റേഡിയോ ജോക്കിയുടെ പരാതിയിലാണ് ശ്രീനിവാസന്‍ അറസ്റ്റിലായത്. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയത് പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു.

”വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത ഇതിഹാസം പി ബി ശ്രീനിവാസ് അന്തരിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ എന്റെ ബയോഡേറ്റ എടുത്ത് ചരമക്കോളം തയാറാക്കി. ഇപ്പോള്‍ തന്റെ ചിത്രം നല്‍കി സ്ത്രീപീഡന വാര്‍ത്തയും. അതുകൊണ്ടു തന്നെ ഇത്തവണ അവര്‍ക്കെതിരെ കേസിന് പോകുകയാണെന്നും. നിയമവിദഗ്ധര്‍ക്ക് തന്നെ സഹായിക്കുവാന്‍ സാധിക്കുമോ എന്നും രോഷത്തോടെ ശ്രീനിവാസ് ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ മാപ്പു പറയണമെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയ മാധ്യമത്തിന്റെ കണ്ടന്റ് മാനേജര്‍ക്ക് ശ്രീനിവാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മകളും ഗായികയുമായ ഗരണ്യയും ട്വീറ്റിലൂടെ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

Top