അന്ന് ശ്രീനിവാസന്‍ ഏറെ വിഷമിപ്പിച്ചു, എത്ര കാലത്തെ അടുപ്പമായിരുന്നു..ശ്രീനിവാസനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍

തിരുവനന്തപുരം: നടന്‍ ശ്രീനിവാസനെക്കുറിച്ച് തുറന്നു പറച്ചിലുകളുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസനാണെന്ന് ആന്റണി പെരുമ്പാവൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഉദയനാണ് താരം സിനിമയെക്കുറിച്ചും ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
തന്നെ കളിയാക്കി കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ഒരെതിര്‍പ്പും പറയാതെ ലാലേട്ടന്‍ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരമെന്ന് ആന്റണി പറയുന്നു. ആ സിനിമ വിജയിച്ചു. അതിന് പിന്നാലെ വീണ്ടും ലാലേട്ടനെ താറടിച്ച് കാണിക്കാനായി അടുത്ത തിരക്കഥ എഴുതി..ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. ഇത് ചോദിച്ചപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളില്‍ വന്നിരുന്ന് പറഞ്ഞു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടാല്‍ ‘ആന്റണീ ,ഈകേട്ടതു ശരിയാണോ’ എന്നുചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസിലാകുന്നില്ല. ഇത് ഏറെ വേദനിപ്പിച്ചു.

ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. അദ്ദേഹം എന്നെ വിഷമിപ്പിച്ചത് പോലെ ആരും എന്നെ വേദനിപ്പിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Latest
Widgets Magazine