വ്യാജ വാര്‍ത്ത നല്‍കിയ കര്‍മ്മ ന്യൂസിനെതിരെ കേസ്; 10 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂര്‍

പ്രസിദ്ധ സ്വര്‍ണ്ണാഭരണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനും ഉടമ ബോബി ചെമ്മണ്ണൂരിനും എതിരെ വ്യാജ വാര്‍ത്ത നല്‍കിയതിന് ഓണ്‍ലൈന്‍ മാദ്ധ്യമ സ്ഥാപനമായ കര്‍മ്മ ന്യൂസിനെതിരെ കേസ്. ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച് വീഡിയോയിലൂടെയാണ് കര്‍മ്മ ന്യൂസിനെതിരായ കേസിന്റെ വിശദാശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

You May Like this :തട്ടിപ്പ് ബ്ളാക്ക്മെയിൽ ബ്ലോഗുകാരൻ വീണ്ടും കുരുക്കിൽ..ഭീകരനായ പ്രവാസിയുടെ ഞെട്ടിക്കുന്ന കഥകൾ പുറത്തേക്ക് !!തുറക്കുന്ന താക്കോലുകൾ കെണിയാകുന്നു.ബിലീവേഴ്‌സ് ചർച്ചിനെതിരെ വ്യാജ പ്രചരണം നടത്തിയത് തുറന്ന് സമ്മതിച്ച് ബ്ലോഗ് എഴുത്തുകാരൻ .

ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ പരസ്യം നല്‍കാത്തതിന്റെ പേരിലാണ് കര്‍മ്മ ന്യൂസ് ജ്വല്ലറിക്കെതിരെയും ഉടമ ബോബി ചെമ്മണ്ണൂരിനെതിരെയും വ്യാജ വര്‍ത്തകള്‍ സൃഷ്ടിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതെന്ന് ബോബി ചെമ്മണ്ണൂര്‍ വിശദീകരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനും വാര്‍ത്ത നല്‍കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനും മുമ്പും ആരോപണ വിധേയമായിട്ടുള്ള ചാനലാണ് കര്‍മ്മ ന്യൂസ്.

Also Read :മാധ്യമ പ്രവർത്തകനെതിരെ വ്യാജ വാര്‍ത്ത– ഡിജിപി അന്വേഷിക്കാന്‍ ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പിനേക്കാൾ അശ്ലീലത!!പ്രതികൾക്കെതിരെ ഗുരുതരമായ ജാമ്യമില്ലാ കേസുകൾ !!

ആയിരക്കണക്കിന് ഉപഭോക്താക്കളെ ചെമ്മണ്ണൂര്‍ ജ്വല്ലറിയും ഉടമ ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് വഞ്ചിച്ചു എന്നാണ് കര്‍മ്മ ന്യൂസ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട ഒരാളെപ്പോലും പരസ്യമായി ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കര്‍മ്മ ന്യൂസിന് കഴിഞ്ഞില്ല. പകരം ഇനിയും ഇത്തരത്തില്‍ വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാണ് ചാനലിന്റെ അധികൃതര്‍ ശ്രമിച്ചത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ബോബി ചെമ്മണ്ണൂര്‍ കര്‍മ്മ ന്യൂസിനെതിരെ പ്രതികരിച്ചത്.

Also Read :ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

നിലവില്‍ ഈ ഓണ്‍ലാന്‍ ചാനലിനെതിരെ മാനനഷ്ടത്തിനും ബോബി ചെമ്മണ്ണൂര്‍ കേസ് നല്‍കിയിട്ടുണ്ട്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. കേസുമായി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു. മാദ്ധ്യമ മേഖലയില്‍ വഴിവിട്ട പ്രവര്‍ത്തനം നടത്തുന്ന കര്‍മ്മ ന്യൂസിന് തിരിച്ചടിയാകുകയാണ് ബോബി ചെമ്മണ്ണൂരിനെതിരെ നല്‍കിയ വ്യാജ വാര്‍ത്ത.

Top