തട്ടിപ്പ് ബ്ളാക്ക്മെയിൽ ബ്ലോഗുകാരൻ വീണ്ടും കുരുക്കിൽ..ഭീകരനായ പ്രവാസിയുടെ ഞെട്ടിക്കുന്ന കഥകൾ പുറത്തേക്ക് !!തുറക്കുന്ന താക്കോലുകൾ കെണിയാകുന്നു.ബിലീവേഴ്‌സ് ചർച്ചിനെതിരെ വ്യാജ പ്രചരണം നടത്തിയത് തുറന്ന് സമ്മതിച്ച് ബ്ലോഗ് എഴുത്തുകാരൻ .

കൊച്ചി:ഭീകരനായ പ്രവാസിയുടെ ബ്ളാക്ക്മെയിലുകൾ മറനീക്കി പുറത്തേക്ക് തട്ടിപ്പിന്റെയും നശീകരണത്തിന്റെയും കഴുത്തിനു കോടാലി വീണുതുടങ്ങി എരിതീയിൽ എറിയപ്പെടേണ്ട വിഷവിത്തുകൾ നശിച്ചുതുടങ്ങി .അക്ഷരങ്ങളിൽ ബ്ളാക്ക്മെയിൽ തന്ത്രം മെനഞ്ഞവൻ തകരുന്നു.ബിലീവേഴ്‌സ് ചർച്ചിനെതിരെ വ്യാജ പ്രചരണം നടത്തിയത് തുറന്ന് സമ്മതിച്ച് കർമ്മ ന്യൂസ്‌.ബിലീവേഴ്‌സ് ചർച്ചിനെതിരെ പന്ത്രണ്ടോളം വ്യാജ വാർത്തകളാണ് കർമ്മ ന്യൂസ്‌ എന്ന ഓൺലൈൻ ബ്ലോഗ് പത്രം നൽകിയത് .

വ്യാജ വാർത്തകൾ ചുവടെ :-
1) വയനാട്ടിൽ ബിലീവേഴ്‌സ് ചർച്ചിന് അനധികൃതമായി 25 ശ്മശാനങ്ങൾ ഉണ്ട്.
2) ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്‌സ് ചർച്ചിന്റെ പരമാധ്യക്ഷൻ കെ പി യോഹന്നാൻ മെത്രാപോലീത്തയും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സ്ത്രീകൾ പ്രവേശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3)ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരും ബിലീവേഴ്‌സ് ചർച്ചും ചേർന്ന് വിമാനത്താവളം നിർമിക്കും. അത് ലാഭത്തിലാക്കാനാണ് സ്ത്രീ പ്രവേശനം . വർഗീയ ദ്രുവീകരണമായിരിന്നു ലക്ഷ്യം

4)ബിലീവേഴ്‌സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം കേന്ദ്ര സർക്കാർ കണ്ടുകെട്ടുന്നു. കാരണം മത പരിവർത്തനം.മതപരിവർത്തന പാതിരി എന്ന പദമാണ് ഉപയോഗിച്ചത് .

ഇതുപോലെയുള്ള അനേകം വ്യാജ വാർത്തകളാണ് കർമ്മ ന്യൂസ്‌ ദിവസേന അടിച്ചിറക്കുന്നത് . സംഘപരിവാർ ഫണ്ടിങ്ന്റെ ബലത്തിലാണ് കർമ്മ ന്യൂസിന്റെ ഈ വ്യാജ വാർത്ത പ്രചരണം. ഒടുവിൽ ബിലീവേഴ്‌സ് ചർച്ച്‌ ഇവർക്കെതിരെ നിയമനടപടി ആരംഭിച്ചപ്പോൾ പോർട്ടലിൽ വർത്തകളൊക്കെ ഇവർ ഡിലീറ്റ് ചെയ്തു. ജനങ്ങളിൽ വിഷം നിറയ്ക്കുക മാത്രമാണ് ഈ കൂട്ടരുടെ ലക്ഷ്യം . വിവിധ കോടതികളിലായി നിരവധി കേസുകളാണ് ഇവർക്കെതിരെയുള്ളത്. പ്രധാനമായും എറണാകുളം cjm കോടതി, കാഞ്ഞിരപ്പള്ളി മജിസ്റ്ററേറ്റ് കോടതി, ചേർത്തല ഫസ്റ്റ് മജിസ്റ്ററേറ്റ് കോടതി അടക്കമുള്ള കോടതികളിൽ കേസ് നിലനിൽക്കുന്നുണ്ട്.

കർമ്മ എന്ന ബ്ലോഗ് പത്രത്തിന്റെ പോസ്റ്റ്‌ ചുവടെ :

കർമ്മ ന്യൂസ് എന്ന നവ മാധ്യമത്തേ താറടിക്കാൻ നടത്തുന്ന നീക്കങ്ങൾ കർമ്മയേ സ്നേഹിക്കുന്നവർ മനസിലാക്കാൻ വേണ്ടിയാണ്‌ ഈ കുറിപ്പ്.ദയവായി കർമ്മ ന്യൂസിനെ സ്നേഹിക്കുന്ന എല്ലാവരും ഇത് ഷേർ ചെയ്യുക. കർമ്മയെ വെറുക്കുന്നവരും, കർമ്മ ന്യൂസിനെ വിമർശിക്കുന്നവരും മലയാള ത്തിലെ ആദ്യത്തേതും ഒന്നാം സ്ഥാനത്ത് ഉള്ളതുമായ നമ്മളേ തകർക്കാനും താറടിക്കാനും ഇറങ്ങിയിരിക്കുന്നു. അതിനാൽ എല്ലാവരും ചില വസ്തുകൾ മനസിലാക്കുക, കർമ്മ ന്യൂസും ബിലിവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട നുണ പ്രചരണം നടക്കുന്നു. അതുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. വ്യാജമായി ഉണ്ടാക്കിയ ശബ്ദ രേഖകൾ, അതുമായി ബന്ധപ്പെടുത്തിയ വീഡിയോകൾ ഒന്നും കർമ്മ ന്യൂസുമായി ബന്ധം ഇല്ല. വ്യാജ പ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് 3 പേർക്കെതിരെ കർമ്മ ന്യൂസ് ഡി.ജി.പിക്കും, കൂടാതെ വഞ്ചിയൂർ കോടതിയിലും ഫയൽ ചെയ്ത കേസുകൾ നിൽനില്ക്കുകയാണ്‌. കൂടാതെ കർമ്മ ന്യൂസും ബിലിവേഴ്സ് ചർച്ചും തമ്മിലുള്ള നിയമ പോരാട്ടം തുടരുകയാണ്‌. ഇതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസുമായി തിരുവല്ല കോടതിയിൽ വ്യവഹാരം നടക്കുന്നു. കൂടാതെ തിരുവല്ല പോലീസിൽ ബ്വിലിവേഴ്സ് ചർച്ചിന്റെ സിമിത്തേരികൾക്കെതിരെ നല്കിയ വാർത്തയിൽ അവർ കൊടുത്ത കേസും ഉണ്ട്.ബിലിവേഴ്സ് ചർച്ചിനെതിരെ കർമ്മ ന്യൂസ് വ്യാജ വാർത്ത കൊടുത്തുവോ? കർമ്മയെ എതിർക്കുന്നവർ പറയുകയും കെട്ടി ഘോഷിക്കുകയും ചെയ്യുന്നതാണിത്. വയനാട്ടിൽ 26 സിമിത്തേരികൾ അനധികൃതമായി ബിലിവേഴ്സ് ചർച്ചിനുണ്ട് എന്ന് കർമ്മ ന്യൂസ് വയനാട്ടിൽ നിന്നും റിപോർട്ട് ചെയ്തിരുന്നു. എന്നാൽ വാർത്ത വന്ന ശേഷം ആയത് വ്യാജ വാർത്ത എന്നാരോപിച്ച് കർമ്മ ന്യൂസിനെതിരെ വൻ പ്രചരണം അഴിച്ചു വിട്ടു. സത്യം തുറന്നു തന്നെ പറയാം. ആയതിൽ ഒരു തെറ്റു വന്നിരുന്നു. 26 സിമിത്തേരികൾ അവിടെ ഉണ്ട് എന്നത് സത്യം ആയിരുന്നു. എന്നാൽ അതിൽ ഒരു സിമിത്തേരി മാത്രമേ ബിലിവേഴ്സ് ചർച്ചിനുള്ളു എന്ന് നിയമ നടപടിയിലൂടെ ബിലിവേഴ്സ് ചർച്ചിനു തെളിയിക്കാൻ സാധിച്ചു. ആ വാർത്തയിൽ വസ്തുതാപരമായ പിശക് കർമ്മ ന്യൂസിനു സംഭവിച്ചിരുന്നു. എന്നാൽ ഇത് കർമ്മ ന്യൂസിന്റെ തെറ്റ് അല്ലായിരുന്നു. കർമ്മ ന്യൂസിൽ ഈ വസ്തുതകൾ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ച് പൊതു പ്രവർത്തകൻ രവി ഉള്ളിയേരി എന്നയാൾക്ക് വന്ന് തെറ്റായിരുന്നു. രവി ഉള്ളിയേരി ആയിരുന്നു പരാതിക്കാരൻ. രവി ലോകായുക്തയിൽ കൊടുത്ത പരാതിയിലും ബിലിവേഴ്സ് ചർച്ചിന്റേതാണ്‌ 26 സ്മിത്തേരികൾ എന്നു വ്യക്തമാക്കിയിരുന്നു. തെറ്റുകൾ ജനങ്ങൾക്ക് മുന്നിൽ ഏറ്റു പറയുന്നതിൽ കർമ്മ ന്യൂസിനു മടിയില്ല. കർമ്മ ന്യൂസിന്റെ വാർത്തയിൽ വന്ന സാങ്കേതികമായ ഒരു തെറ്റിൽ ബിലിവേഴ്സ് ചർച്ച് വീഡിയോകൾ ഫേസ്ബുക്കിൽ നിന്നും യു.ടുബിൽ നിന്നും പോലീസ് സഹായത്തോടെയും നിയമ നടപടി വഴിയും നീക്കം ചെയ്യിപ്പിച്ചു. ഇതായിരുന്നു സത്യം. കർമ്മ ന്യൂസിനു മുന്നിൽ വന്ന് ക്യാമറയിൽ സംസാരിച്ച രവി ഉള്ളിയേരിക്ക് പറ്റിയ നാവു പിഴയും, അദ്ദേഹം തന്ന വിവരങ്ങളും നിർഭാഗ്യവശാൽ തെറ്റായി പോവുകയായിരുന്നു. വയനാട്ടിലെ 26 സിമിത്തേരികളിൽ ഒരു സിമിത്തേരി മാത്രമേ ബിലിവേഴ്സിനുള്ളു എന്നത് തെളിയിക്കാൻ പള്ളിക്കാർക്ക് സാധിച്ചതോടെ ശരിക്കും നിയമ കുരുക്കിൽ കർമ്മ ന്യൂസ് പെടുകയായിരുന്നു. ഇതായിരുന്നു വ്യാജ വാർത്ത എന്ന് എതിരാളികൾ കെട്ടിഘോഷിക്കുന്നത്. ഇവിടെ ഏഷ്യാനെറ്റ് മുതൽ മനോരമ മുതൽ ഉള്ളവർക്ക് അറിയാതെ തെറ്റുകൾ വരാറുണ്ട്. അവരെ ഒന്നും ഇതുപോലെ ആരും വേട്ടയാടുന്നില്ല. ബിലിവേഴ്സ് ചർച്ച് വാർത്തകളിൽ കർമ്മയ്ക്ക് പറ്റിയ തെറ്റിൽ കർമ്മയുടെ എതിരാളികൾ ആഘോഷിച്ചു.ഒരു കുരുക്കിൽ അറിയാതെ വീണ കർമ്മ ന്യൂസിനെ സർക്കാരും, പോലീസും, കോടതിയും, ഇടത് പക്ഷ പോർട്ടലുകളും കൂടി ചേർന്ന് ഭീകരമായി ആക്രമിച്ചു.ഞങ്ങളേ വയനാട്ടിലെ ആ ശവക്കുഴിയിൽ അടക്കും എന്നു എന്നുവരെ അവർ ഭീഷണിപ്പെടുത്തി. ഒരു പാട് വിഷമിച്ചും നിയമ നിയമ പോരാട്ടം നടത്തിയുമാണ്‌ പിടിച്ചു നിന്നത്. കർമ്മയുടെ പ്ളാറ്റ് ഫോമുകൾ പൂട്ടിക്കാൻ കേന്ദ്ര സർക്കാരിലേക്ക് സംസ്ഥാന സർക്കാർ റിപോർട്ട് വരെ അയച്ചതുവരെ കാര്യങ്ങൾ എത്തി. എന്നാൽ അതൊന്നും നടന്നില്ല.ഒരു തെറ്റു വന്നാൽ ഒരു നിമിഷം നേരത്തേ അത് തിരുത്തണം എന്നതാണ്‌ കർമ്മയുടെ നിലപാട്. സാങ്കേതികമായ ഒരു തെറ്റ് ആണേലും അതിൽ ബിലിവേഴ്സ് ഓഫീസിൽ എത്തി കർമ്മ ന്യൂസിന്റെ സി.ഒ.ഒ അതിൽ ഖേദം രേഖപ്പെടുത്തി. ഇപ്രകാരം അദ്ദേഹം അവിടെ ചെന്ന ദൃശ്യങ്ങൾ എടുത്ത് പണം വാങ്ങാൻ ആണ്‌ കർമ്മ ന്യൂസ് ബിലിവേഴ്സിൽ ചെന്നത് എന്ന് എതിരാളികൾ പ്രചരിപ്പിച്ചു. മാത്രമല്ല കർമ്മ ന്യൂസിന്റെ പേരിൽ വ്യാജമായ ശബ്ദ സന്ദേശം ഉണ്ടാക്കി ആ വീഡിയോയോട് ചേർത്ത് വയ്ച്ച് പ്രചരിപ്പിച്ചു.സത്യം മനസിലാക്കണം. കർമ്മ ന്യൂസ് ബിലിവേഴ്സ് ചർച്ചിന്റെ കേസ് നടപടിയിൽ പെട്ട് പോവുകയായിരുന്നു. സിമിത്തേരി വാർത്തയിൽ വന്ന തെറ്റ് മുതലെടുത്ത് ബിലിവേഴ്സിനെതിരായ വാർത്തകൾ നിയമ നടപടി വഴിയും റിപോർട്ട് ചെയ്തും അവർ നീക്കം ചെയ്തു എന്നതാണ്‌ സത്യം. ബിലിവേഴ്സിന്റെ കേസിൽ നിയമ നടപടി നേരിടുന്ന കർമ്മ ന്യൂസ് എങ്ങിനെ ബിലിവേഴ്സിൽ ചെന്ന് പണം വാങ്ങും എന്ന് നമ്മൾ ചിന്തിക്കണം. ഇപ്പോഴും കർമ്മക്കെതിരായ കേസ് ബിലിവേഴ്സ് പിൻ വലിക്കാൻ തയ്യാറായിട്ടില്ല. കോടതിയിലും, പോലീസിലും കേസ് നിലവിൽ ഉണ്ട്. മാത്രമല്ല 14 ലീഗൽ നോട്ടീസുകൾ ഇതിനകം ബിലിവേഴ്സിൽ നിന്നും കർമ്മ ന്യൂസിനു ലഭിച്ചു. അതിലും നിയമ പോരാട്ടത്തിലാണ്‌. 16ഓളം കേസുകളാണ്‌ കർമ്മ ന്യൂസും ബിലിവേഴ്സ് ചർച്ചുമായി ഉള്ളത്. ഈ കേസുകൾ നിലനില്ക്കെ തന്നെ പറയട്ടേ..കർമ്മ ന്യൂസിനു സിമിത്തേരി വാർത്തയിൽ തെറ്റു വന്നിരുന്നു. ഏതൊരു മാധ്യമത്തിനും ഒരു വാർത്തയിൽ അവിചാരിതമായി സംഭവിക്കാവുന്ന തെറ്റ്.ഞങ്ങളിലേക്ക് ഈ വാർത്ത എത്തിച്ച രവി ഉള്ളിയേരി ഇന്നും ഇവിടെ ജീവിച്ചിരിക്കുന്നു..എന്നാൽ ആ തെറ്റ് വന്നപ്പോൾ വ്യാജ വാർത്ത നല്കി എന്നാരോപിച്ച് ഇടതു പക്ഷ പേജുകളിലും പോർട്ടലുകളിലും കർമ്മ ന്യൂസിനെതിരെ വെണ്ടക്കാ വാർത്ത വന്നു. ഒരു തെറ്റിൽ ശരിക്കും പോലീസും, സർക്കാരും, കോടതിയും, ഇടത് പോർട്ടലുകളും, കർമ്മയെ വേട്ടയാടി കുടുക്കാൻ നീക്കം നടത്തുകയാണ്‌ ഇപ്പോഴും. ഇതാണ്‌ കർമ്മ ന്യൂസും ബിലിവേഴ്സ് ചർച്ചും തമ്മിൽ ഉള്ള വിവാദങ്ങളുടെ സത്യാവസ്ഥ. കർമ്മക്കെതിരെ പ്രചരിക്കുന്ന ഓരോ പ്രചരണത്തിനും മറുപടി തരുവാൻ ഞങ്ങൾ ഒരു ഉത്തരവാദിത്വപെട്ട മാധ്യമ സ്ഥാപനം എന്ന നിലയിൽ ബാധ്യതയുണ്ട്. കർമ്മയെ സ്നേഹിക്കുന്നവർ ഇത് വായിച്ച് ദയവായി ഫോർവേഡ് ചെയ്യുക.നമ്മളേ തകർക്കാർ പരമ്പരാഗത മാധ്യമങ്ങളും, കർമ്മയിൽ നിന്നും മുമ്പ് പുറത്തു പോയ എസ്.വി പ്രദീപ് എന്ന ജീവനക്കാരനും വലിയ പ്രചരണമാണ്‌ നടത്തുന്നത്. എസ്.വി പ്രദീപിന്റെ അശ്ലീല ചാറ്റ് പുറത്താക്കിയതിന്റെ പേരിൽ അദ്ദേഹം ഇപ്പോൾ അപവാദം പ്രചരിപ്പിക്കുന്നതും എല്ലാവരും മനസിലാക്കുക. എല്ലാ ആരോപണങ്ങൾക്കും കൃത്യമായി കർമ്മ ന്യൂസ് മറുപടി പറയും.നമ്മുടെ എല്ലാ ഫാൻസും, വായനക്കാരും, പ്രേക്ഷകരും ഒന്നിച്ച് നില്ക്കുക..ഈ മാധ്യമത്തെ അതിന്റെ തുടക്കത്തിലെ നുള്ളി തീയിലെറിയാൻ ഇറങ്ങിവരുടെ ഒരു പ്രചരണത്തിലും നമ്മൾ വീഴരുത്.

കുമ്പസാര രഹസ്യം പുറത്തായോ ?കഥകൾ ഒരുപാടുണ്ട് .

ഇതിൽ പറയുന്നതല്ലാത്ത -മറ്റു പത്രങ്ങൾക്ക് അയച്ചുകൊടുത്ത ലിങ്കുകൾ എവിടെ ?കുമ്പസാര രഹസ്യം ചോർന്നോ ?കത്തോലിക്കാ സഭക്ക് എതിരെ എന്താണ് പോരാട്ടം ?തെളിവുകൾ ഓരോന്നായി പുറത്തേക്ക് വരുന്നു !!!

Top