കൊറോണ നിരീക്ഷണത്തിലുണ്ടായിട്ടും പാര്‍ട്ടി നടത്തി, യാത്രാ വിവരം മറച്ചുവെച്ചു, ഗായിക കനികയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ലണ്ടനില്‍ നിന്നും വന്ന ഗായിക തന്റെ യാത്രാ വിവരം മറച്ചുവച്ച് നിരവധി ആഘോഷങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തു. ഗായികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. നിരീക്ഷണത്തില്‍ തുടരേണ്ട സാഹചര്യം ഉണ്ടായിട്ടും പാര്‍ട്ടികള്‍ നടത്തിയതിനാണ് കേസെടുത്തത്. സെക്ഷന്‍ 269,270,188 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ലക്നൗവ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് താരത്തിന് എതിരെ പോലീസ് കേസെടുത്തത്. കനിക വിമാനത്താവളത്തില്‍ വച്ച് സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച ലണ്ടനില്‍ നിന്നെത്തിയ കനിക പിന്നീട് ലക്‌നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു.


നൂറോളം ആളുകള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയിലും പങ്കെടുത്തു. യാത്രാവിവരം മറച്ചുവച്ച്, പരിശോധന നടത്താതെ പാര്‍ട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കനികയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനികയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ രാജ്യത്തെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. ഇവര്‍ ആരൊക്കെയാണെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിജെപി നേതാാവ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Top