താനങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രീജിത് രവി എങ്ങനെ കുടുങ്ങി? പോലീസിന് മൊബൈല്‍ സഹായകമായി; നടന്റെ കള്ളത്തരം പുറത്തായി; ഇന്ന് തന്നെ നടനെ റിമാന്‍ഡ് ചെയ്യും

Sreejith%20ravi

പാലക്കാട്: താനല്ല കാറോടിച്ചതെന്നും താന്‍ പെണ്‍കുട്ടികളോലട് അശ്ലീലപരമായി പെരുമാറിയിട്ടില്ലെന്നും പറഞ്ഞ നടന്‍ ശ്രീജിത് രവി എങ്ങനെ കുടുങ്ങി. ആദ്യം താന്‍ അങ്ങനെയൊന്ന് ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രീജിത് പിന്നീട് പറഞ്ഞത് പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ്് സെല്‍ഫിയെടുത്തതെന്നാണ്. എന്നാല്‍, നടന്റെ എല്ലാ കള്ളക്കള്ളിയും പോലീസ് പിടിക്കുകയായിരുന്നു.

ടവര്‍ ലൊക്കേഷന്‍ നോക്കി മൊബൈല്‍ കണ്ടുപിടിച്ചപ്പോഴാണ് സംഭവം മനസ്സിലായത്. നടന്‍ നല്‍കുന്ന വിശദീകരണം തെറ്റാണെന്ന ബോധ്യമായ പൊലീസ് ശ്രീജിത്തിന് മേല്‍ പോസ്‌കോ നിയമം ചുമത്താനാണ് ഒരുങ്ങുന്നത്. ഇന്ന് വിദ്യാര്‍ത്ഥിനികളെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയാല്‍ നടന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും നഗ്നത പ്രദര്‍ശിപ്പിച്ചെന്നുമുള്ള പരാതിയിലാണ് ചലച്ചിത്രതാരം ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് ശ്രീജിത് രവിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നടനെ ഇന്നലെ ഒറ്റപ്പാലം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇതോടെ താന്‍ കാറില്‍ വച്ച് ഒരു പെണ്‍കുട്ടിക്ക് സെല്‍ഫി എടുത്ത് അയക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവഴി കടന്നുപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തെറ്റിധരിച്ചതാണെന്നും താന്‍ മനഃപൂര്‍വമായി വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതല്ലെന്നുമാണ് ശ്രീജിത്ത് പുതുതായി വാദിക്കുന്നത്. 15 പെണ്‍കുട്ടികളടങ്ങുന്ന സംഘമാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത് ഇവരെ വെള്ളിയാഴ്ച സ്റ്റേഷനിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും. അതിന് ശേഷമാകും കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുക.

കഴിഞ്ഞ മാസം 27 ന് രാവിലെ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനികളോട് കാറിലെത്തിയ ഒരാള്‍ അപമര്യാദയായി പെരുമാറി. നഗ്നത പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മൊബൈലില്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി എങ്കിലും ഇയാള്‍ കാറോടിച്ച് പോയി. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി.

കണ്ടാലറിയാവുന്ന ഒരാള്‍ എന്ന് മാത്രമായിരുന്നു കേസില്‍ എഫ്ഐആര്‍ ഇട്ടിരുന്നത്. കെഎല്‍ 8 ബിഇ 9054 എന്ന കാറിന്റെ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും കാറ് സിനിമാ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് വ്യക്തമായി. സംഭവസമയത്ത് ശ്രീജിത് രവിയുടെ മൊബൈല്‍ ഫോണ്‍ ലക്കിടി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ശ്രീജിത് രവിയാണ് എന്ന വിവരം സ്ഥിരീകരിക്കാന്‍ അപ്പോഴും പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് രാത്രിയാണ് പല്ലശ്ശേനയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ കാര്‍ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബഹളം വച്ചപ്പോഴാണ് കാറിലുള്ളയാള്‍ പെണ്‍കുട്ടികള്‍ക്ക് അരികില്‍ നിന്ന് കാര്‍ ഓടിച്ചുപോയതെന്ന് പരാതിയിലുണ്ട്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പൊലീസ് ഇന്ന് മൊഴിയെടുക്കും. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്ന ഭാഗത്ത് താന്‍ ചിത്രീകരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നും വണ്ടിയുടെ നമ്പര്‍ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യതയെന്നുമാണ് ശ്രീജിത്ത് രവി ആദ്യം വാദിച്ചത്. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും കാര്‍ സ്വയമാണ് ഡ്രൈവ് ചെയ്യാറെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.

Top